അഭിറാം മനോഹർ|
Last Modified ഞായര്‍, 21 മാര്‍ച്ച് 2021 (13:07 IST)
നിയമസഭ തിരെഞ്ഞെടുപ്പ് ആയതോടെ അപരന്മാർ സജീവമായി കളത്തിൽ. വടകരയിൽ കെ കെ രമക്കെതിരെ മൂന്ന് രമമാരാണ് മത്സരിക്കുന്നത്. കൊടുവള്ളിയിലും തിരുവമ്പാടിയിലും കുറ്റ്യാടിയിലുമടക്കം കോഴിക്കോട്ടെ മിക്ക മണ്ഡലങ്ങളിലും അപരന്‍മാരുടെ കളിയാണ്.
കെകെ രമ, പികെ രമ, കെടികെ രമ എന്നിവരാണ് വടകരയിലെ യുഡിഎഫ് സ്ഥാനാർത്ഥി കെ കെ രമയ്‌ക്കെതിരെ മത്സരിക്കുന്നത്. കൊടുവള്ളിയില്‍ കാരാട്ട് റസാഖിനെ പിടിക്കാന്‍ രണ്ട് റസാഖ് മാരാണ് കളത്തില്‍ എംകെ മുനീറിനെതിരെ മറ്റൊരു എംകെ മുനീറും മത്സരരംഗത്തുണ്ട്. ബാലുശ്ശേരിയിൽ സിനിമ നടൻ ധർമജനും നാദാപുരത്തെ വിജയനും പ്രവീണിനും ഇത്തരത്തിൽ പേരിനോട് സാമ്യമുള്ള അപര സ്ഥാനാർത്ഥികളുണ്ട്.