തിരുവനന്തപുരം|
VISHNU.NL|
Last Modified ചൊവ്വ, 13 മെയ് 2014 (13:21 IST)
കേരളത്തിലെ മന്ത്രിമാര്‍ സൈ്വര്യ വിഹാരം നടത്തുന്നത് മദ്യപാനികളുടെ പണം കോണ്ടാണെന്ന് പറഞ്ഞുകൊണ്ട് ചീഫ് വിപ്പ് പിസി ജോര്‍ജ് രംഗത്ത്. സെക്രട്ടറിയേറ്റിനു മുന്നിലെ സമ്പൂര്‍ണ്ണ ലഹരി നിര്‍മാര്‍ജന സമരം ഉദ്‌ഘാടനം ചെയ്‌ത് സംസാരിക്കുന്നതിനിടെയാണ് പിസി ജോര്‍ജ് ഇങ്ങനെ പറഞ്ഞത്.
വിഎസ്‌ഡിപിയുടെ ആഭിമുഖ്യത്തിലാണ് ലഹരി നിര്‍മാര്‍ജന സമരം സംഘടിപ്പിച്ചത്. സര്‍ക്കാര്‍ ഖജനാവിലേക്കുള്ള വരുമാനത്തിന്റെ നല്ലൊരു ശതമാനം മദ്യപാനികളുടെ സംഭാവനയാണെന്ന് സൂചിപ്പിച്ചാണ് ചീഫ് വിപ്പിന്റെ പ്രസ്‌താവന തുടങ്ങിയത്.
സര്‍ക്കാര്‍ ഉദ്യോഗസ്‌ഥര്‍ക്ക് ശമ്പളം നല്‍കുന്നതും ഈ പണം ഉയോഗിച്ചാണെന്നും സര്‍ക്കാര്‍ ചീഫ് വിപ്പ് വ്യക്‌തമാക്കി. കഴിഞ്ഞ ദിവസം സംസ്‌ഥാനത്തെ മുഴുവന്‍ ബാറുകളും അടച്ചു പൂട്ടണമെന്ന് പി സി ജോര്‍ജ് പറഞ്ഞിരുന്നു.