1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Pathanamthitta local News

അടൂരില്‍ ലോഡ്ജ് മുറിയില്‍ യുവാവ് തൂങ്ങിമരിച്ച നിലയില്‍ കൂടെയുണ്ടായിരുന്ന യുവതി അബോധാവസ്ഥയില്‍

Pathanamthitta
അടൂരില്‍ ലോഡ്ജ് മുറിയില്‍ യുവാവ് തൂങ്ങിമരിച്ച നിലയില്‍. യുവാവിന്റെ കൂടെയുണ്ടായിരുന്ന യുവതിയെ അബോധാവസ്ഥയില്‍ കണ്ടെത്തി. കുന്നത്തൂര്‍ സ്വദേശി ശ്രീജിത്താണ് മരിച്ചത്. ശ്രീജിത്തിന് ഒപ്പം ഉണ്ടായിരുന്ന യുവതിയെ അബോധാവസ്ഥയില്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് ഇവരെ കോട്ടയം മെഡിക്കല്‍ കോളേജില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. 
 
ഇരുവരും ഒരുമിച്ച് മരിക്കാന്‍ തീരുമാനിച്ചാണ് ലോഡ്ജില്‍ മുറിയെടുത്തത്. ആത്മഹത്യ ചെയ്യാനായി ചില ഗുളികകള്‍ കഴിച്ചിരുന്നുവെന്ന് യുവതി പോലീസിന് നല്‍കിയ മൊഴിയില്‍ പറയുന്നു. തിരുവനന്തപുരം പേരൂര്‍ക്കട സ്വദേശിനിയാണ് യുവതി.
About Writer
സിആര്‍ രവിചന്ദ്രന്‍
അടുത്ത ലേഖനം
പോക്‌സോ കേസുകളില്‍ നാലില്‍ ഒരു ശതമാനവും ഉഭയ സമ്മതപ്രകാരമുള്ള ലൈംഗിക ബന്ധമാണെന്ന് റിപ്പോര്‍ട്ട്