യുവതിയുടെ ലൈംഗികാതിക്രമ പരാതി; പി കെ ശശിയെ ആറ് മാസത്തേക്ക് സസ്‌പെൻഡ് ചെയ്‌തു, നടപടിക്ക് പിന്നിൽ വി എസിന്റെ കത്ത്

യുവതിയുടെ ലൈംഗികാതിക്രമ പരാതി; പി കെ ശശിയെ ആറ് മാസത്തേക്ക് സസ്‌പെൻഡ് ചെയ്‌തു, നടപടിക്ക് പിന്നിൽ വി എസിന്റെ കത്ത്

Rijisha M.| Last Modified തിങ്കള്‍, 26 നവം‌ബര്‍ 2018 (13:35 IST)
വനിത പ്രവര്‍ത്തകയെ പീഡിപ്പിക്കാന്‍ ശ്രമിച്ച പരാതിയില്‍ ഷൊര്‍ണ്ണൂര്‍ എംഎല്‍എ പി കെ ശശിയെ സസ്‌പെന്‍ഡ് ചെയ്തു. ഡി വൈ എഫ് ഐ നേതാവായ സ്ത്രീയാണ് ശശിക്കെതിരെ പരാതി നല്‍കിയത്.

പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍ ആറു മാസത്തേക്കാണ് സസ്‌പെന്‍ഡ് ചെയ്തിരിക്കുന്നത്. പാര്‍ട്ടി സെക്രട്ടേറിയറ്റിന്റെ ശുപാര്‍ശ സംസ്ഥാന കമ്മറ്റി അംഗീകരിക്കുകയായിരുന്നു. പരാതി വിഭാഗീയ നീക്കങ്ങള്‍ക്കായി ഉപയോഗിച്ചു പാര്‍ട്ടിയെ പ്രതിസന്ധിയിലാക്കിയവര്‍ക്കെതിരെയും നടപടിക്കു സാധ്യതയുണ്ട്.

എംഎൽഎ പി കെ ശശിക്കെതിരെ കേന്ദ്രനേതൃത്വത്തിനു ഭരണപരിഷ്കാര കമ്മിഷൻ അധ്യക്ഷൻ വി എസ് അച്യുതാനന്ദൻ കത്ത് സമർപ്പിച്ചിരുന്നു. ശശിക്കെതിരെ കടുത്ത നടപടി വേണമെന്ന് അദ്ദേഹം കത്തിൽ പറയുന്നു. ഈ കത്താണ് സസ്‌പെൻഷനിലേക്ക് നീങ്ങിയത് എന്നും റിപ്പോർട്ടുകൾ ഉണ്ട്.

അന്വേഷണ കമ്മീഷന്റെ കണ്ടെത്തലിൽ യുവതി നൽകിയ പരാതിയിൽ കഴമ്പുണ്ടെന്ന് പാർട്ടി കണ്ടെത്തിയിരുന്നു. ഡിവൈഎഫ്‌ഐ പാലക്കാട് ജില്ലാ കമ്മിറ്റി അംഗമായ യുവതി നല്‍കിയ പരാതി അന്വേഷിച്ച പാര്‍ട്ടി കമ്മിഷന്‍ നടപടിക്കു ശുപാര്‍ശ ചെയ്തിരുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :