1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Case against P K Sasi

പി കെ ശശിക്കെതിരായ പരാതിയിൽ യുവതിയെക്കൊണ്ട് മൊഴി മാറ്റിക്കാൻ മന്ത്രിയുടെ വകുപ്പിലെ ഉന്നതൻ

പി കെ ശശിക്കെതിരായ പരാതിയിൽ യുവതിയെക്കൊണ്ട് മൊഴി മാറ്റിക്കാൻ മന്ത്രിയുടെ വകുപ്പിലെ ഉന്നതൻ

പി കെ ശശി
പി കെ ശശിക്കെതിരായി പരാതി നൽകിയ ഡിവൈഎഫ്ഐ വനിതാ നേതാവിനെക്കൊണ്ട് മൊഴി മാറ്റിക്കാൻ ശ്രമം. അന്വേഷണ കമ്മിഷൻ അംഗമായ മന്ത്രിയുടെ വകുപ്പിലെ ഒരു ഉന്നത ഉദ്യോഗസ്ഥനാണ് ഇത്തരമൊരാവശ്യവുമായി യുവതിയെ കണ്ടത്. 
 
പൊതുസമൂഹത്തിൽ എം എൽ എയ്ക്ക്‌ ഇപ്പോൾത്തന്നെ വേണ്ടത്ര ശിക്ഷ കിട്ടൊയെന്നും പാർട്ടിയുടെ കടുത്ത നടപടി ഒഴിവാക്കാൻ മൊഴിയിൽ ചില മാറ്റങ്ങൾ വരുത്തണമെന്നായിരുന്നു ഉദ്യോഗസ്ഥന്റെ ആവശ്യം. എന്നാൽ യുവതി അത് അംഗീകരിച്ചില്ലെന്നാണ് റിപ്പോർട്ടുകൾ.
 
പരാതിക്കാരിയായ വനിതാ നേതാവ് അന്വേഷണ കമ്മിഷന് നൽകിയ മൊഴി വളരെ ശക്തമാണ്. ഈ മൊഴിയുമായി മുന്നോട്ടുപോകുകയും അന്വേഷണ കമ്മിഷൻ റിപ്പോർട്ട് സമർപ്പിക്കുകയും ചെയ്‌താൽ പി കെ ശശിക്കെതിരെ ശക്തമായ നടപടിക്കായിരിക്കും പാർട്ടി ഒരുങ്ങുക. പാർട്ടിയിൽ വിശ്വാസമർപ്പിച്ച് പൊലീസിൽ പോലും പരാതി നൽകാതെ ഉറച്ചുനിൽക്കുകയാണ് പരാതിക്കാരി.
About Writer
Rijisha M.
അടുത്ത ലേഖനം
കേരളത്തിൽ ശക്തമായ മഴയ്‌ക്ക് സാധ്യത; അഞ്ച് ജില്ലകളിൽ യെല്ലോ അലേർട്ട്