1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. PK Sasi case updates

യുവതിയുടെ ലൈംഗികാതിക്രമ പരാതി; പരാതിയിൽ കഴമ്പുണ്ടെന്ന് അന്വേഷണ കമ്മീഷൻ, പി കെ ശശിക്കെതിരെ ഇന്ന് നടപടിയെടുത്തേക്കും

യുവതിയുടെ ലൈംഗികാതിക്രമ പരാതി; പരാതിയിൽ കഴമ്പുണ്ടെന്ന് അന്വേഷണ കമ്മീഷൻ, പി കെ ശശിക്കെതിരെ ഇന്ന് നടപടിയെടുത്തേക്കും

പി കെ ശശി
ലൈംഗികാരോപണം നേരിടുന്ന പി കെ ശശിക്കെതിരെ സിപിഎം സംസ്ഥാന കമ്മിറ്റി ഇന്ന് ചേരുന്ന യോഗത്തില്‍ നടപടി എടുത്തേക്കും. ഡി വൈ എഫ് ഐ നേതാവായ സ്ത്രീയാണ് ശശിക്കെതിരെ പരാതി നല്‍കിയത്.
 
മന്ത്രി എ കെ ബാലനും പികെ ശ്രീമതിയും ചേർന്നായിരുന്നു യുവതിയുടെ പരാതി പാർട്ടിയിൽ നിന്ന് അന്വേഷിച്ചത്. അന്വേഷണ കമ്മീഷന്റെ കണ്ടെത്തലിൽ യുവതി നൽകിയ പരാതിയിൽ കഴമ്പുണ്ടെന്ന് കണ്ടെത്തിയതായാണ് സൂചനകൾ. 
 
അതേസമയം, എംഎൽഎ പി കെ ശശിക്കെതിരെ കേന്ദ്രനേതൃത്വത്തിനു ഭരണപരിഷ്കാര കമ്മിഷൻ അധ്യക്ഷൻ വി എസ് അച്യുതാനന്ദൻ കത്ത് സമർപ്പിക്കുകയും ചെയ്‌തു. ശശിക്കെതിരെ കടുത്ത നടപടി വേണമെന്ന് അദ്ദേഹം കത്തിൽ പറയുന്നു.
അടുത്ത ലേഖനം
അച്ഛനും മകളുംകൂടി തമിഴിലൊരു കുശലാന്വേഷണം, ധോണിയും സിവയും തമിഴ് സംസാരിക്കുന്ന വീഡിയോ വൈറൽ !