അനുബന്ധ വാര്‍ത്തകള്‍
- പി കെ ശശിക്കെതിരെ കേസെടുക്കാനാകില്ലെന്ന് പൊലീസ്
- പി കെ ശശിക്കെതിരായ പരാതിയിൽ യുവതിയെക്കൊണ്ട് മൊഴി മാറ്റിക്കാൻ മന്ത്രിയുടെ വകുപ്പിലെ ഉന്നതൻ
- പി കെ ശശിക്കെതിരായ പരാതിയിൽ പാർട്ടി ഉടൻ തന്നെ പാർട്ടിതീരുമാനമെടുക്കുമെന്ന് എം എ ബേബി
- 'പീഡന പരാതി കെട്ടിച്ചമച്ചത്'; അന്വേഷണ കമ്മിഷൻ പി കെ ശശിയുടെ മൊഴിയെടുത്തു
- ലൈംഗിക ആരോപണത്തിൽ പാർട്ടി അന്വേഷണ കമ്മീഷൻ പി കെ ശശിയുടെ മൊഴിയെടുത്തു
പി കെ ശശിക്കെതിരായ പീഡന പരാതി; വിഷയം ചര്‍ച്ച ചെയ്യാതെ സംസ്ഥാന കമ്മിറ്റിയുടെ ആദ്യ ദിനം
പി കെ ശശിക്കെതിരായ പീഡന പരാതി; വിഷയം ചര്‍ച്ച ചെയ്യാതെ സംസ്ഥാന കമ്മിറ്റിയുടെ ആദ്യ ദിനം
പി കെ ശശിക്കെതിരായി യുവതി നൽകിയ പരാതിയിൽ നടപടിയെടുക്കാതെ സിപിഎം. ഇന്നലെ ആരംഭിച്ച സംസ്ഥാന കമ്മിറ്റി യോഗത്തിൽ പാർട്ടി ഇതുവരെയായി ഈ വിഷയം ചർച്ചചെയ്‌തില്ല. ഇന്നത്തെ യോഗത്തിൽ പരിഗണിക്കുമെന്നാണ് സൂചനകൾ.
അന്വേഷണ റിപ്പോർട്ട് പാർട്ടിക്ക് ലഭിച്ചില്ലെന്ന നിലപാടിലാണ് പാർട്ടി ഉള്ളത്. എന്നാൽ പാർട്ടി അന്വേഷണ കമ്മിഷന്റെ റിപ്പോർട്ട് സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണന് കൈമാറിയെന്നും വാർത്തകൾ പ്രചരിക്കുന്നതിനിടെയാണ് ഇത്തരത്തിലുള്ള നിലപാടുമായി പാർട്ടി മുന്നോട്ടുവരുന്നത്.
മന്ത്രി എ കെ ബാലനും പികെ ശ്രീമതിയും നടത്തിയ അന്വേഷണത്തിന്റെ റിപ്പോര്‍ട്ട് ഇന്നത്തെ യോഗത്തില്‍ സമര്‍പ്പിക്കുകയാണെങ്കില്‍ ഇതിന്മേല്‍ ഇന്ന് തീരുമാനമെടുക്കുമെന്ന് പാര്‍ട്ടി നല്‍കുന്ന വിശദീകരണം. ഞായറാഴ്ച ചേര്‍ന്ന സി പി എം സംസ്ഥാന കമ്മിറ്റി യോഗത്തില്‍ പ്രളയാനന്തര പുനരധിവാസ, പുനര്‍നിര്‍മാണപ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ടുള്ള വിഷയങ്ങളാണ് ചര്‍ച്ച ചെയ്‌തത്.