1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Police submitted report about PK Sasis case

പി കെ ശശിക്കെതിരെ കേസെടുക്കാനാകില്ലെന്ന് പൊലീസ്

പി കെ ശശിക്കെതിരെ കേസെടുക്കാനാകില്ലെന്ന് പൊലീസ്

പി കെ ശശി
പീഡനപരാതിയിൽ പി കെ ശശിക്കെതിരെ കേസെടുക്കില്ലെന്ന് പൊലീസ്. നേരിട്ട് കണ്ടിട്ടും പരാതിയുള്ളതായി പെൺകുട്ടി പറഞ്ഞിട്ടില്ല. കൂടാതെ ബന്ധുക്കളും പരാതി നൽകാൻ തയ്യാറായിട്ടില്ലെന്നും പൊലീസ് പറയുന്നു. ഇക്കാര്യം ചൂണ്ടിക്കാട്ടി ഷൊര്‍ണൂര്‍ ഡിവൈഎസ്പി റിപ്പോട്ട് നല്‍കി.
 
ഷൊര്‍ണൂര്‍ ഡിവൈഎസ്പി പെണ്‍കുട്ടിയുടെ മൊഴിയെടുക്കാന്‍ പോയപ്പോള്‍ തനിക്ക് ഇത്തരത്തിലുള്ള ഒരു പരാതി ഇല്ല എന്ന നിലപാടാണ് പെണ്‍കുട്ടി സ്വീകരിച്ചതെന്നാണ് പൊലീസ് പറയുന്നു. ഇക്കാര്യം ചൂണ്ടിക്കാട്ടി ഷൊര്‍ണൂര്‍ ഡിവൈഎസ്പി പാലക്കാട് എസ്പിക്ക് റിപ്പോര്‍ട്ട് നല്‍കി. ഇപ്പോൾ ഇത് ഡിജിപിക്ക് കൈമാറി.
 
പീഡന ആരോപണത്തില്‍ പൊതുപ്രവര്‍ത്തകരില്‍നിന്ന് ഡിജിപിക്ക് പരാതി ലഭിച്ചപ്പോള്‍ത്തന്നെ അദ്ദേഹം അത് പാലക്കാട് എസ്പിക്ക് കൈമാറുകയും, തുടർന്ന് എസ്പി ഷൊർണൂർ എംഎൽഎയ്‌ക്ക് കൈമാറുകയുമായിരുന്നു. പരാതിക്കാരിയിൽ നിന്ന് മൊഴിയെടുക്കാൻ ശ്രമിച്ചപ്പോൾ ഞങ്ങൾ പരാജയപ്പെടുകയായിരുന്നു. ഒരുവിധത്തിലും പരാതി ഇല്ലാത്ത സാഹചര്യത്തിൽ കേസെടുക്കാനാകില്ലെന്നും പരാതിയിൽ പറയുന്നു.
അടുത്ത ലേഖനം
‘ദീപക്കുട്ടീ, ഇത്ര ഇമോഷണൽ ആകാതെ’- ദേഷ്യം കൊണ്ട് ഉറഞ്ഞുതുള്ളി രാഹുൽ ഈശ്വറിന്റെ ഭാര്യ