അനുബന്ധ വാര്‍ത്തകള്‍
- മദ്രസയ്ക്കുള്ളിൽ 11 വയസുകാരൻ തൂങ്ങിമരിച്ച നിലയിൽ
- ആൺകുട്ടികളെയും പെൺകുട്ടികളെയും സ്കൂളിൽ ഒരുമിച്ച് ഇരുത്തുന്നത് പരിഗണിക്കണം: പാഠ്യപദ്ധതി പരിഷ്കരണസമിതിയുടെ കരട് നിർദേശം
- സംസ്ഥാനത്ത് സ്വർണവില താഴേയ്ക്ക്
- K S Chithra: മലയാളത്തിൻ്റെ വാനമ്പാടിക്ക് ഇന്ന് 59-ാം പിറന്നാൾ
- ഭക്ഷ്യകിറ്റ്,പാവപ്പെട്ടവന്റെ പേരിൽ കുറച്ചു കോടികൾ മുക്കണം എന്ന ബുദ്ധിയാണോ ? ചോദ്യവുമായി സംവിധായകൻ അഖിൽ മാരാർ
ബിരിയാണി വാങ്ങിത്തരാം എന്ന് പറഞ്ഞ് വിദ്യാർഥികളെ എസ്എഫ്ഐ സമരത്തിനെത്തിച്ചു: പരാതിയുമായി രക്ഷിതാക്കൾ
ബിരിയാണി വാങ്ങിത്തരാം എന്ന് പറഞ്ഞ് എസ്എഫ്ഐ പ്രവർത്തകർ വിദ്യാർഥികളെ സമരത്തിന് കൊണ്ടുപോയെന്ന് പരാതി. രക്ഷിതാക്കളാണ് ഇത് സംബന്ധിച്ച് പോലീസിൽ പരാതി നൽകിയത്. പാലക്കാട് പത്തിരിപ്പാല ജി.വി.എച്ച്.എസ്.എസിലെ വിദ്യാർഥികളെ ബിരിയാണി വാങ്ങിത്തരാം എന്ന് പറഞ്ഞ് എസ്എഫ്ഐ പ്രവർത്തകർ സമരത്തിന് കൊണ്ടുപോയെന്നാണ് രക്ഷിതാക്കളുടെ പരാതി.
ക്ലാസിലെത്തിയ എസ്എഫ്ഐ പ്രവർത്തകൾ നിർബന്ധിച്ച് സമരത്തിന് കൊണ്ടുപോവുകയായിരുന്നുവെന്നും ഭക്ഷണം ഉണ്ടാകുമെന്ന് പറഞ്ഞ് കൊണ്ടുപോയി ഒന്നും കിട്ടിയില്ലെന്നും വിദ്യാർഥികൾ പറഞ്ഞു. അതേസമയം ആരോപണങ്ങൾ ശരിയല്ലെന്ന് എസ്എഫ്ഐ പറഞ്ഞു.