കണ്ണൂർ|
jibin|
Last Updated:
ബുധന്‍, 13 ഓഗസ്റ്റ് 2014 (12:07 IST)
ലോക്സ്ഭ തെരഞ്ഞെടുപ്പില്‍ സിപിഐയിലെ സ്ഥാനാർഥി നിര്‍ണ്ണയത്തെ തുടര്‍ന്ന് വിവാദങ്ങള്‍ കത്തി നില്‍ക്കെ താന്‍ അവധിയിൽ പ്രവേശിച്ചെന്ന വാര്‍ത്തകള്‍ അസംബന്ധമാണെന്ന്
സിപിഐ സംസ്ഥാന സെക്രട്ടറി പന്ന്യൻ രവീന്ദ്രൻ. തനിക്ക് അവധിയില്‍ പ്രവേശിക്കേണ്ട കാര്യമില്ലെന്നും അദ്ദേഹം പറഞ്ഞു.
പന്ന്യന്റെ അവധി അപേക്ഷ ഒരു ഘടകത്തിലും ചര്‍ച്ച ചെയ്തിട്ടില്ലെന്ന് പാര്‍ട്ടിയും അറിയിച്ചു. ആരോഗ്യ പ്രശ്‌നങ്ങളെ തുടര്‍ന്ന് അവധിയിലാണെന്ന വാര്‍ത്തയോട് പ്രതികരിക്കുകയായിരുന്നു പന്ന്യന്‍ രവീന്ദ്രന്‍.
തലശ്ശേരിയിൽ നടന്ന പാർട്ടി പരിപാടിക്കു ശേഷം ഇന്നലെയാണ്
പന്ന്യൻ രവീന്ദ്രൻ കക്കാടുള്ള വീട്ടിലെത്തിയത്. രണ്ടുമാസം മുമ്പ് കേരളാ ഹൗസിലെ കുളിമുറിയിൽ വീണ് പന്ന്യന് കാലിനും നട്ടെല്ലിനും പരിക്കേറ്റിരുന്നു. തുടർന്ന് രണ്ടുമാസത്തോളം ചികിത്സയിലായിരുന്നു.