സീറ്റ് വിവാദം: ‘സിപിഐ നടപടി യുഡിഎഫ് ആരോപണം ശരിവയ്ക്കുന്നത്’

കോഴിക്കോട്:| Last Modified തിങ്കള്‍, 11 ഓഗസ്റ്റ് 2014 (14:32 IST)
കഴിഞ്ഞ ലോക്‌സഭാ സീറ്റില്‍ ഇടതുമുന്നണിയില്‍ പെയ്‌മെന്റ് സീറ്റുണ്ടായിരുന്നുവെന്ന യുഡിഎഫിന്റെ ആരോപണം ശരിവയ്ക്കുന്നതാണ് സിപിഐയിലെ നടപടിയെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല.

ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെ അപചയമാണിതെന്നും അദ്ദേഹം പറഞ്ഞു. കോണ്‍ഗ്രസ് പുനഃസംഘടനയെക്കുറിച്ച് പറയേണ്ടത് താനല്ലെന്നും രമേശ് വ്യക്തമാക്കി.

സംസ്ഥാനത്ത് ഓണ്‍ലൈന്‍ പെണ്‍വാണിഭ സംഘങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നുള്ളത് സത്യമാണ്. ഇതിനെതിരേ ശക്തമായ നടപടി കൈക്കൊണ്ടുവരികയാണെന്നും ചെന്നിത്തല പറഞ്ഞു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :