'ശശി പോയാല്‍ പാര്‍ട്ടിക്ക് ഒരു ചുക്കും സംഭവിക്കില്ല'

  വെഞ്ഞാറമ്മൂട് ശശി , സിപിഐ , സിഎന്‍ ചന്ദ്രന്‍ , കാനംരാജേന്ദ്രന്‍
തൃശൂര്‍| jibin| Last Modified ചൊവ്വ, 12 ഓഗസ്റ്റ് 2014 (15:16 IST)
തെറ്റുകള്‍ തിരുത്തി മുന്നോട്ട് പോകാനാണ് പാര്‍ട്ടി ശ്രമിക്കുന്നതെന്നും, വെഞ്ഞാറമ്മൂട് ശശി പോയാല്‍ സിപിഐക്ക് ഒന്നും സംഭവിക്കില്ലെന്നും അസിസ്റ്റന്റ് സെക്രട്ടറി സിഎന്‍ ചന്ദ്രന്‍ വ്യക്തമാക്കി. ഈ വിഷയത്തില്‍ സംസ്ഥാന സെക്രട്ടറിയെ സ്ഥാനത്തു നിന്നും മാറ്റേണ്ട ആവശ്യം നിലവിലില്ലെന്നും സിഎന്‍ ചന്ദ്രന്‍ പറഞ്ഞു.

ശശിയുടെ തീരുമാനം വ്യക്തിപരമാണെന്നും. അത് തികച്ചും രാഷ്ട്രീയ സ്വാതന്ത്ര്യമാണെന്നും സിപിഐ നേതാവ് കാനം രാജേന്ദ്രന്‍ അഭിപ്രായപ്പെട്ടു. കള്ളന്‍ കപ്പലില്‍ തന്നെയെന്നത് ആരെ ഉദ്ദേശിച്ചാണെന്ന് ശശി വ്യക്തമാക്കണം.

അതുപോലെ തന്നെ എഐടിയുസി കൈക്കൊണ്ട തീരുമാനമാണ് കരിമണല്‍ വിഷയത്തില്‍ താന്‍ സ്വീകരിച്ചതെന്നും പാര്‍ട്ടിയില്‍ ഇതുസംബന്ധിച്ച് അഭിപ്രായ ഭിന്നതയില്ലെന്നും കാനംരാജേന്ദ്രന്‍ പറഞ്ഞു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :