തിരുവനന്തപുരം|
jibin|
Last Updated:
ചൊവ്വ, 12 ഓഗസ്റ്റ് 2014 (15:49 IST)
ബെന്നറ്റ് എബ്രഹാമിനെ സ്ഥാനാര്‍ഥിയാക്കിയതില്‍ സിപിഎമ്മിനും ഉത്തരവാദിത്വമുണ്ടെന്ന് പറഞ്ഞ പിബി അംഗം എംഎ ബേബി മണിക്കൂറുകള്‍ക്ക് ശേഷം ചുവട് മാറ്റി. ബെനറ്റിനെ സ്ഥാനാർത്ഥിയാക്കിയതിന്റെ ഉത്തരവാദിത്തം പൂർണമായും സിപിഐയ്ക്ക് ആണെന്നാണ് ബേബി ഇപ്പോള്‍ വ്യക്തമാക്കുന്നത്.
സീറ്റ് സിപിഐയുടേതാണെങ്കിലും പരസ്പര ആശയവിനിമയം നടന്നതായി ബേബി വ്യക്തമാക്കിയിരുന്നു. പച്ചക്കുതിര മാസികയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് ബേബിയുടെ വിവാദപരാമര്‍ശങ്ങള്‍ പുറത്തു വന്നത്. എന്നാൽ ഈ മാഗസിനിൽ വന്ന വാര്‍ത്ത എന്താണെന്ന് തനിക്കറിയില്ലെന്ന് ബേബി ഇപ്പോള്‍ പറയുന്നത്.
സിപിഐയുടെ സ്ഥാനാർഥിത്വ പ്രശ്നനവുമായി എറണാകുളത്തെ സിപിഎം സ്ഥാനാർഥിയായിരുന്ന ക്രിസ്റ്റി ഫെർണാണ്ടസിനെ കൂട്ടിക്കുഴയ്ക്കേണ്ടതില്ല. ക്രിസ്റ്റി സ്ഥാനാർഥിയാവാൻ പൂർണ യോഗ്യനാണ്. ക്രിസ്റ്റിയുടെ സ്ഥാനാർഥിത്വത്തവുമായി ബന്ധപ്പെട്ട് എംഎം ലോറൻസിന് പരാതിയുണ്ടെങ്കിൽ അത് പാർട്ടി വേദിയിൽ പറയുമെന്നാണ് കരുതുന്നതെന്നും ബേബി വ്യക്തമാക്കി.
' സ്ഥാനാര്‍ഥിയാക്കുന്നത് സംബന്ധിച്ച് സിപിഐയുമായി സിപിഎം ആശയവിനിമയം നടത്തിയിരുന്നു. ബെനറ്റിനെതിരെ ഉയരുന്നത് വ്യക്തി അധിക്ഷേപമാണ്. തിരുവനന്തപുരം സീറ്റ് സിപിഐയുടേതാണ്. അവരാണവിടെ സ്ഥാനാര്‍ഥിയെ നിശ്ചയിച്ചത്. അതേസമയം മുന്നണിയുടെ ഭാഗമായ സ്ഥാനാര്‍ഥി നിര്‍ണയം സംബന്ധിച്ച ഉത്തരവാദിത്തത്തില്‍നിന്ന് സിപിഎമ്മിനെ പോലൊരു പാര്‍ട്ടിക്ക് ഒഴിഞ്ഞുമാറാനാകില്ല. അത് സിപിഐയുടെ തീരുമാനമാണെന്ന് പറഞ്ഞ് കൈകഴുകാന്‍ ഞാനൊരുമ്പെടുന്നില്ല. അത് സിപിഐയുടെ സീറ്റാണെങ്കിലും പരസ്പരമുള്ള ആശയവിനിമയം നടന്നിട്ടുണ്ടെന്നുമാണ് ' എംഎ ബേബി പറഞ്ഞിരുന്നത്.