വൈപ്പിനില്‍ സിപിഐ ലോക്കല്‍ കമ്മിറ്റി ഓഫീസ് അടിച്ചുതകര്‍ത്ത സംഭവത്തില്‍ അഞ്ച് സിപിഎം പ്രവര്‍ത്തകര്‍ക്കെതിരെ കേസ്

സിആര്‍ രവിചന്ദ്രന്‍| Last Modified തിങ്കള്‍, 22 ഓഗസ്റ്റ് 2022 (13:27 IST)
വൈപ്പിനില്‍ സിപിഐ ലോക്കല്‍ കമ്മിറ്റി ഓഫീസ് അടിച്ചുതകര്‍ത്ത സംഭവത്തില്‍ അഞ്ച് സിപിഎം പ്രവര്‍ത്തകര്‍ക്കെതിരെ കേസ്. സിപിഎം ഏരിയ സെക്രട്ടറി സുനില്‍ ഹരീന്ദ്രന്‍, സൂരജ്, സാബു ,ലെനോഷ് എന്നിവര്‍ക്കെതിരെയാണ് കേസ്. ഞാറക്കല്‍ സഹകരണ ബാങ്ക് തിരഞ്ഞെടുപ്പിനെ തുടര്‍ന്നുണ്ടായ തര്‍ക്കമാണ് ഓഫീസ് ആക്രമണത്തിലേക്ക് കലാശിച്ചത്.

തിരഞ്ഞെടുപ്പില്‍ സിപിഐയും കോണ്‍ഗ്രസും നേതൃത്വം നല്‍കുന്ന സഹകരണ മുന്നണിയും സിപിഎമ്മും തമ്മിലായിരുന്നു മത്സരം. സഹകരണ മുന്നണിക്കായിരുന്നു തിരഞ്ഞെടുപ്പില്‍ കൂടുതല്‍ സീറ്റുകള്‍ ലഭിച്ചത്. ഫലം പുറത്തുവന്നതിന് പിന്നാലെയാണ് സിപിഎം ആക്രമണം നടത്തിയത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :