തൃശ്ശൂരില്‍ വീടിന്റെ കോണിപ്പടിയില്‍ നിന്ന് വീണ് രണ്ടുവയസ്സുകാരന്‍ മരിച്ചു

സിആര്‍ രവിചന്ദ്രന്‍| Last Modified വെള്ളി, 26 ഓഗസ്റ്റ് 2022 (10:23 IST)
തൃശ്ശൂരില്‍ വീടിന്റെ കോടിപ്പണിയില്‍ നിന്ന് വീണ് രണ്ടുവയസ്സുകാരന്‍ മരിച്ചു. തൃശ്ശൂര്‍ പൂച്ചട്ടി ശിവഗിരി നഗറിലെ അയനിക്കുന്നന്‍ വീട്ടില്‍ പ്രതീഷ് -വിനീത ദമ്പതികളുടെ മകന്‍ ശ്രീദേവന്‍ ആണ് മരിച്ചത്. വീടിന്റെ ഒന്നാം നിലയിലെ കോണിപ്പടിയില്‍ നിന്നും താഴേക്ക് വീണാണ് അപകടം ഉണ്ടായത്. ഉടന്‍തന്നെ കുട്ടിയെ ജൂബിലി മിഷന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ചികിത്സയിലിരിക്കെ മരണപ്പെടുകയായിരുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :