സിആര്‍ രവിചന്ദ്രന്‍|
Last Modified ബുധന്‍, 24 ഓഗസ്റ്റ് 2022 (12:03 IST)
കോഴിക്കോട് കൈക്കൂലി വാങ്ങുന്നതിനിടെ ഓഫീസ് അസിസ്റ്റന്റ് പിടിയില്‍. കോഴിക്കോട് മാനാഞ്ചിറ സബ് രജിസ്റ്റര്‍ ഓഫീസിലെ അസിസ്റ്റന്റ് കെ ഷറഫുദ്ദീന്‍ ആണ് പിടിയിലായത്. ഇയാള്‍ പതിനായിരം രൂപ കൈക്കൂലി വാങ്ങുന്നതിനിടെയാണ് പിടിയിലായത്. പ്രമാണത്തിന്റെ പകര്‍പ്പിനുവേണ്ടി കണ്ണൂര്‍ ശിവപുരം സ്വദേശി സബ് രജിസ്റ്റര്‍ ഓഫീസില്‍ അപേക്ഷ നല്‍കിയിരുന്നു.
പകര്‍പ്പ് വേഗത്തില്‍ തിരഞ്ഞെടുത്തു കൊടുക്കാനാണ് ഓഫീസ് അസിസ്റ്റന്റ് പതിനായിരം രൂപ കൈക്കൂലി ആവശ്യപ്പെട്ടത്. പരാതിക്കാരന്‍ വിജിലന്‍സിനെ വിവരം അറിയിക്കുകയായിരുന്നു. പ്രതിയെ അറസ്റ്റ് ചെയ്തത്.