കോട്ടയത്ത് യുവതിയെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി

സിആര്‍ രവിചന്ദ്രന്‍| Last Modified ബുധന്‍, 24 ഓഗസ്റ്റ് 2022 (19:02 IST)
കോട്ടയത്ത് യുവതിയെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കുരുന്നു മലയില്‍ പുതുപറമ്പില്‍ അഞ്ജലിയെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത.് വീട്ടുമുറ്റത്തെ കിണറ്റില്‍ ആണ് യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇന്ന് രാവിലെ ആയിരുന്നു സംഭവം. ഇന്ന് രാവിലെ അഞ്ജലിയെ കിടപ്പുമുറിയില്‍ കാണാത്തതിനെ തുടര്‍ന്ന് വീട്ടുകാര്‍ അന്വേഷിക്കുകയായിരുന്നു. ഇതിനിടയില്‍ കിണറ്റിലെ വല മാറി കിടക്കുന്നത് ശ്രദ്ധയില്‍പ്പെട്ട ഭര്‍ത്താവ് ശ്യാം കിണറ്റിനുള്ളില്‍ അഞ്ജലിയെ കണ്ടെത്തുകയായിരുന്നു.

അതേസമയം യുവതിയുടെ മൊബൈല്‍ ഫോണ്‍ കാണാനില്ലെന്നാണ് വിവരം. മുണ്ടക്കയം പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അഞ്ജലിയുടെയും ശ്യാമിന്റെയും പ്രണയ വിവാഹമായിരുന്നു. ഇരുവര്‍ക്കും അഞ്ചു വയസ്സുള്ള ഇരട്ടക്കുട്ടികള്‍ ഉണ്ട് .ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :