ഏക്സൈസ് ഓഫീസില്‍ കള്ള് നിര്‍മ്മാണം; 5 പേര്‍ക്ക് സസ്പെന്‍ഷന്‍

എക്സൈസ് റേഞ്ച് ഓഫീസില്‍ കൃത്രിമ കള്ള് ഉണ്ടാക്കിയതുമായി ബന്ധപ്പെട്ട് 5 എക്സൈസ് ഉദ്യോഗസ്ഥരെ എക്സൈസ് കമ്മീഷണര്‍ അന്വേഷണ വിധേയമായി സസ്പെന്‍ഡ് ചെയ്തു. പാലക്കാട് റേഞ്ച് ഓഫീസിലെ ഉദ്യോഗസ്ഥര്‍ക്കാണ് സസ്പെന്‍ഷന

തിരുവനന്തപുരം| Last Updated: വ്യാഴം, 28 ഏപ്രില്‍ 2016 (14:53 IST)
എക്സൈസ് റേഞ്ച് ഓഫീസില്‍ കൃത്രിമ കള്ള് ഉണ്ടാക്കിയതുമായി ബന്ധപ്പെട്ട് 5 എക്സൈസ് ഉദ്യോഗസ്ഥരെ എക്സൈസ് കമ്മീഷണര്‍ അന്വേഷണ വിധേയമായി സസ്പെന്‍ഡ് ചെയ്തു. പാലക്കാട് റേഞ്ച് ഓഫീസിലെ ഉദ്യോഗസ്ഥര്‍ക്കാണ് സസ്പെന്‍ഷന്‍ ലഭിച്ചത്.

എക്സൈസ് ഇന്‍സ്പെക്റ്റര്‍ എ ടി ജോബി, അസിസ്റ്റന്‍റ് എക്സൈസ് ഇന്‍സ്പെക്റ്റര്‍ സി സി വിന്‍സെന്‍റ്, ഇന്‍റലിജന്‍സ് പ്രിവന്‍റീവ് ഓഫീസര്‍ ഉമ്മര്‍, സിവില്‍ എക്സൈസ് ഓഫീസര്‍മാരായ സി ഷിജു, ഇ കെ സാബു എന്നിവരാണു സസ്പെന്‍ഷനിലായ ഉദ്യോഗസ്ഥര്‍.

ഷാപ്പുകളില്‍ വിതരണം ചെയ്യുന്നതിനായാണ് ഈ കള്ളുണ്ടാക്കിയത്. ഇതിനിടെ പൊലീസ് വിജിലന്‍സ് വിഭാഗം നടത്തിയ റെയ്ഡിലാണു എക്സൈസ് ഉദ്യോഗസ്ഥര്‍ കുടുങ്ങിയത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :