തിരുവനന്തപുരം|
Last Updated:
ബുധന്‍, 27 ഏപ്രില്‍ 2016 (15:19 IST)
സംസ്ഥാന നിയമസഭയിലേക്ക് നടക്കുന്ന തെരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് കുറ്റമറ്റ സുരക്ഷാ സംവിധാനമൊരുക്കാനായി 100 കമ്പനി കേന്ദ്ര സേന എത്തും. 80 അംഗങ്ങള്‍ വീതമുള്ള ഓരോ കമ്പനി സേനയും മേയ് ആദ്യവാരത്തിലാണ് സംസ്ഥാനത്തെത്തുക. ഡി.ജി.പി ടി.പി സെന്‍കുമാര്‍ അറിയിച്ചതാണിക്കാര്യം.
സംസ്ഥാനത്തൊട്ടാകെ മൂവായിരത്തിലേറെ പ്രശ്നബാധിത ബൂത്തുകള്‍ ഉണ്ടെന്നാണു കണക്കാക്കിയിരിക്കുന്നത്. ഇതില്‍ പകുതിയിലേറെ ബൂത്തുകളില്‍ അതീവ സുരക്ഷാ സംവിധാനങ്ങള്‍ വേണ്ടിവരും.
വ്യവസായ സുരക്ഷാ സേന, റിസര്‍വ് പൊലീസ് ബറ്റാലിയന്‍, ഇന്തോ ടിബറ്റന്‍ അതിര്‍ത്തി സേന, അതിര്‍ത്തി രക്ഷാ സേന എന്നിവയ്ക്ക് പുറമേ കര്‍ണ്ണാടക സായുധ പൊലീസും സുരക്ഷയൊരുക്കാന്‍ എത്തും. സുരക്ഷാ സംവിധാനങ്ങളും മറ്റും വിലയിരുത്താനായി മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഡോ.നാസിം സെയ്ദ് മേയ് രണ്ടിനു സംസ്ഥാനത്തെത്തും.
സംസ്ഥാനത്തൊട്ടാകെ 22,400 പോളിംഗ് കേന്ദ്രങ്ങളാവും ഉണ്ടാവുക. ഇവയിലൊട്ടാകെ 40,000 ഓളം ബൂത്തുകളുണ്ടാവും. കണ്ണൂര്‍, കോഴിക്കോട്, വയനാട്, കാസര്‍കോട്, ആലപ്പുഴ ജില്ലകളിലാണ് അതീവ പ്രശ്നബാധിത ബൂത്തുകള്‍ ഉള്ളതായി കണക്കാക്കിയിരിക്കുന്നത്. കഴിഞ്ഞ പാര്‍ലമെന്‍റ് തെരഞ്ഞെടുപ്പ് സമയത്ത് സംസ്ഥാനത്ത് കേന്ദ്രസേനയുടെ 55 കമ്പനികളായിരുന്നു സുരക്ഷാ സംവിധാനത്തിനായി വിന്യസിച്ചിരുന്നത്