കല്‍ക്കരി ക്ഷാമം: രാജസ്ഥാനില്‍ പവര്‍ക്കട്ട് നടപ്പാക്കി; പലസംസ്ഥാനങ്ങളിലും 14മണിക്കൂര്‍ പവര്‍ക്കട്ട്

സിആര്‍ രവിചന്ദ്രന്‍| Last Modified ശനി, 9 ഒക്‌ടോബര്‍ 2021 (11:44 IST)
രാജ്യത്ത് കല്‍ക്കരി ക്ഷാമം മൂലം രാജസ്ഥാനില്‍ പവര്‍ക്കട്ട് നടപ്പാക്കി. കല്‍ക്കരി ക്ഷാമത്തെതുടര്‍ന്ന് രാജ്യത്തെ വൈദ്യുതനിലയങ്ങള്‍ പ്രവര്‍ത്തിക്കാതെയായതോടെയാണ് വൈദ്യുതി പ്രതിസന്ധി തുടങ്ങിയത്. രാജ്യത്തെ 70ശതമാനം വൈദ്യുതിയുടെ കല്‍ക്കരി നിലയങ്ങളില്‍ നിന്നാണ് ഉല്‍പ്പാദിപ്പിക്കുന്നത്. പലസംസ്ഥാനങ്ങളിലും 14മണിക്കൂറാണ് പവര്‍ക്കട്ടുള്ളത്. 135 കല്‍ക്കരി വൈദ്യുത നിലയങ്ങളാണ് രാജ്യത്തുള്ളത്. അതേസമയം ഇന്ത്യയിലെ കല്‍ക്കരി ക്ഷാമം ചൈനയേയും ബാധിച്ചിട്ടുണ്ട്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :