1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Malayalee nursing student committed suicide

ഫീസടക്കാന്‍ വൈകിയതുകൊണ്ട് മലയാളി വിദ്യാര്‍ത്ഥിനി മംഗളൂരില്‍ ആത്മഹത്യചെയ്തു; വീട്ടുകാരെ കൂടുതല്‍ ബുദ്ധിമുട്ടിക്കുന്നില്ലെന്ന് ആത്മഹത്യ കുറിപ്പ്

Malayalee Nursing Student
ഫീസടക്കാന്‍ വൈകിയതുകൊണ്ട് മലയാളി വിദ്യാര്‍ത്ഥിനി മംഗളൂരില്‍ ആത്മഹത്യചെയ്തു. നേഴ്‌സിങ് വിദ്യാര്‍ത്ഥിനിയായ ചിറ്റാരിക്കാല്‍ തൂമ്പുങ്കല്‍ സ്വദേശിനി നീന സതീഷാണ്(19) മരിച്ചത്. വീട്ടുകാരെ കൂടുതല്‍ ബുദ്ധിമുട്ടിക്കാന്‍ ആഗ്രഹിക്കുന്നില്ലെന്ന് എഴുതിയ പെണ്‍കുട്ടിയുടെ ആത്മഹത്യ കുറിപ്പും കണ്ടെത്തിയിട്ടുണ്ട്. മംഗളൂരു കൊളാസോ കോളേജിലെ ഒന്നാം വര്‍ഷം നേഴ്‌സിങ് വിദ്യാര്‍ത്ഥിനിയാണ് നീന. 
 
ഫീസടക്കാന്‍ വൈകിയതിനാല്‍ കോളേജ് അധികൃതര്‍ ശകാരിച്ചിരുന്നു. ഇതിന്റെ വിഷമത്തിലായിരുന്നു പെണ്‍കുട്ടി. ഹോസ്റ്റല്‍ മുറിയിലെ കുളിമുറിയില്‍ തൂങ്ങിയ നിലയിലായിരുന്നു കണ്ടെത്തിയത്. 
About Writer
സിആര്‍ രവിചന്ദ്രന്‍
അടുത്ത ലേഖനം
രാജ്യം കടുത്ത വൈദ്യുതി ക്ഷാമത്തിലേക്ക്!