മൊബൈലില്‍ കളിക്കുന്നതിന് വഴക്കു പറഞ്ഞു; കരുനാഗപ്പള്ളിയില്‍ 15കാരന്‍ തൂങ്ങിമരിച്ചതിനുപിന്നാലെ ഹൃദയാഘാതം മൂലം മാതാവും മരണപ്പെട്ടു

സിആര്‍ രവിചന്ദ്രന്‍| Last Modified വ്യാഴം, 7 ഒക്‌ടോബര്‍ 2021 (11:51 IST)
മൊബൈലില്‍ കളിക്കുന്നതിന് വഴക്കു പറഞ്ഞതിന് കരുനാഗപ്പള്ളിയില്‍ 15കാരന്‍ തൂങ്ങിമരിച്ചതിനുപിന്നാലെ ഹൃദയാഘാതം മൂലം മാതാവും മരണപ്പെട്ടു. കോട്ടയ്ക്കുപുറം സ്വദേശി മധുവിന്റെ ഭാര്യ സന്ധ്യ(38) ആണ് മരിച്ചത്. ചൊവ്വാഴ്ച ഇവരുടെ മകന്‍ ആദിത്യന്‍ വീടിനു സമീപത്തെ മരത്തില്‍ തൂങ്ങിമരിച്ചിരുന്നു. അമിതമായി മൊബൈലില്‍ കളിച്ചതിന് ആദിത്യനെ വഴക്കുപറഞ്ഞിരുന്നു. ഇതിനുപിന്നാലെയാണ് ആത്മഹത്യ.

ദേഹാസ്ഥ്യം തോന്നിയ സന്ധ്യയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ സാധിച്ചില്ല. മരണകാരണം ഹൃദയാഘാതമാണെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. സന്ധ്യയുടെ ഭര്‍ത്താവ് മധു കാന്‍സര്‍രോഗിയാണ്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :