രാഷ്ട്രീയ കൊലപാതകങ്ങള്‍: സമാധാനത്തിനായി പാലക്കാട് ഇന്ന് സര്‍വകക്ഷിയോഗം ചേരും

സിആര്‍ രവിചന്ദ്രന്‍| Last Modified തിങ്കള്‍, 18 ഏപ്രില്‍ 2022 (08:28 IST)
രാഷ്ട്രീയ കൊലപാതകങ്ങള്‍ നടന്നസാഹചര്യത്തില്‍ സമാധാനത്തിനായി പാലക്കാട് ഇന്ന് സര്‍വകക്ഷിയോഗം ചേരും. മന്ത്രി കെ കൃഷ്ണന്‍കുട്ടിയുടെ നേതൃത്വത്തില്‍ ഇന്ന് വൈകുന്നേരം മൂന്നരയ്ക്കാണ് യോഗം ചേരുന്നത്. ഇനിയും പ്രശ്‌നങ്ങള്‍ ഉണ്ടാകാതിരിക്കാനാണ് യോഗം ചേരുന്നത്. ജില്ലാ കളക്ടറാണ് ഇക്കാര്യം അറിയിച്ചത്. പാലക്കാട് ജില്ലയില്‍ നിരോധനാജ്ഞ തുടരുകയാണ്. കേരളാ പൊലീസും തമിഴ്‌നാട് പൊലീസും ജില്ലയുടെ വിവിധയിടങ്ങളില്‍ ക്യാമ്പ് ചെയ്തിട്ടുണ്ട്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :