പാലക്കാട് ശബരിമല വ്രതത്തിന്റെ ഭാഗമായി ക്ഷേത്രക്കുളത്തില്‍ കുളിക്കാന്‍ ഇറങ്ങിയ വിദ്യാര്‍ത്ഥി മുങ്ങി മരിച്ചു

സിആര്‍ രവിചന്ദ്രന്‍| Last Modified ബുധന്‍, 15 നവം‌ബര്‍ 2023 (08:16 IST)
പാലക്കാട് ശബരിമല വ്രതത്തിന്റെ ഭാഗമായി ക്ഷേത്രക്കുളത്തില്‍ കുളിക്കാന്‍ ഇറങ്ങിയ വിദ്യാര്‍ത്ഥി മുങ്ങി മരിച്ചു. കല്ലടത്തൂര്‍ വടക്കത്ത് സുന്ദരന്റെ മകന്‍ ശബരിയാണ് മരിച്ചത്. 19 വയസ്സായിരുന്നു. കഴിഞ്ഞദിവസം വൈകുന്നേരം 6:30 യോടെയാണ് സംഭവം നടന്നത്. പടിഞ്ഞാറങ്ങാടി കല്ലടത്തൂരില്‍ ക്ഷേത്രക്കുളത്തിലാണ് അപകടം.

അപകട സമയത്ത് ക്ഷേത്രക്കുളത്തില്‍ അമ്പതോളം സ്വാമിമാര്‍ കുളിക്കാന്‍ എത്തിയിരുന്നു. ഇതിനിടയില്‍ ശബരിയെ കാണാതാവുകയായിരുന്നു. കണ്ടെത്തി ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ സാധിച്ചില്ല.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :