തൃശ്ശൂരില്‍ കാറും ലോറി കൂട്ടിയിടിച്ച് അപകടം; എട്ടുപേര്‍ക്ക് പരിക്ക്

സിആര്‍ രവിചന്ദ്രന്‍| Last Modified വെള്ളി, 10 നവം‌ബര്‍ 2023 (13:27 IST)
തൃശ്ശൂരില്‍ കാറും ലോറി കൂട്ടിയിടിച്ച് അപകടം. എട്ടുപേര്‍ക്ക് പരിക്ക്. ഇന്ന് പുലര്‍ച്ചെ മൂന്നരയ്ക്കാണ് അപകടം ഉണ്ടായത്. തിരുവനന്തപുരം സ്വദേശികളാണ് അപകടത്തില്‍പ്പെട്ടത്. ഗുരുവായൂര്‍ ദര്‍ശനത്തിന് പോവുകയായിരുന്ന തിരുവനന്തപുരം സ്വദേശികളുടെ കാര്‍ പൂനയില്‍ നിന്ന് ചരക്കുമായി വന്ന ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു.

തളിക്കുളം ഹൈസ്‌കൂളിന് സമീപത്താണ് അപകടം ഉണ്ടായത്. മുന്‍ഭാഗം പൂര്‍ണ്ണമായും തകര്‍ന്നിട്ടുണ്ട്. അതേസമയം പരിക്കേറ്റവരില്‍ നാലുപേര്‍ ഐസിയുവിലാണ്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :