താനൂരില്‍ ഗ്യാസ് ടാങ്കര്‍ നിയന്ത്രണം വിട്ട് തട്ടുകടയിലേക്ക് ഇടിച്ചു കയറി അപകടം; രണ്ടുപേര്‍ക്ക് പരിക്ക്

സിആര്‍ രവിചന്ദ്രന്‍| Last Modified ചൊവ്വ, 14 നവം‌ബര്‍ 2023 (11:04 IST)
താനൂരില്‍ ഗ്യാസ് ടാങ്കര്‍ നിയന്ത്രണം വിട്ട് തട്ടുകടയിലേക്ക് ഇടിച്ചു കയറി അപകടം. രണ്ടുപേര്‍ക്ക് പരിക്കേറ്റു. തട്ടുകട ഉടമ താനൂര്‍ സ്വദേശി ഷെരീഫ്, ലോറി ഡ്രൈവര്‍ തെങ്കാശി സ്വദേശി തങ്കസ്വാമി എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇരുവരെയും തിരൂര്‍ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

ഇവരുടെ പരിക്ക് ഗുരുതരമല്ല. ഇന്ന് പുലര്‍ച്ചെയായിരുന്നു അപകടം. ലോറിയുടെ ടയര്‍ പൊട്ടിയതാണ് നിയന്ത്രണം നഷ്ടമാകാന്‍ കാരണം. താനൂര്‍ പോലീസും ഫയര്‍ഫോഴ്സും പ്രദേശവാസികളും ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :