മാതാവിനെ കൊലപ്പെടുത്തിയ കേസിലെ പ്രതി മരിച്ച നിലയിൽ

എ കെ ജെ അയ്യർ|
പാലക്കാട്: സ്വന്തം മാതാവിനെ കൊലപ്പെടുത്തിയ കേസിലെ പ്രതിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. മംഗലം ഡാമിനടുത്തുള്ള രണ്ടാംപുഴ അട്ടവാടി തെക്കുംകോരത്ത് ഷൈജു സെബാസ്റ്റിയൻ എന്ന മുപ്പത്തെട്ടുകാരനാണ് മരിച്ചത്.

കേസിനാസ്പദമായ സംഭവം നടന്നത് 2022 ഒക്ടോബർ നാലിനായിരുന്നു സംഭവത്തെ. മൂന്നു മാസങ്ങളോളം റിമാൻഡിൽ കഴിഞ്ഞ ഇയാൾ ജാമ്യത്തിലിറങ്ങി കർണ്ണാടക, തൊടുപുഴ എന്നിവിടങ്ങളിൽ ടാപ്പിംഗ് ജോലി നോക്കിയിരുന്നു. പക്ഷാഘാതത്തെ തുടർന്ന് തളർന്നു കിടക്കുകയായിരുന്ന മാതാവ് മേരിയെ (68) ചുവരിൽ തലയിടിപ്പിച്ചു കൊലപ്പെടുത്തിയ കേസിലെ പ്രതിയാണ് ഇയാൾ.

മംഗലം ഡാമിനടുത്തുള്ള പാറശേരി കിഴക്കേ കുളമ്പിൽ കഴിഞ്ഞ മൂന്നു വര്ഷങ്ങളായി സുഹൃത്തുമൊത്ത് പാലാ പ്ളേറ്റ് നിർമ്മാണ യൂണിറ്റ് നടത്തുകയായിരുന്നു ഇയാൾ. ഇവിടെയാണ് കഴിഞ്ഞ ദിവസം രാവിലെ ഏഴുമണിയോടെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ഇയാളുടെ ഭാര്യ സിമിയും രണ്ടു മക്കളും കഴിഞ്ഞ ഒന്നര വർഷമായി വായനാട്ടിലാണ് താമസം.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :