1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Palakkad local News

പാലക്കാട് വന്‍ ചന്ദന വേട്ട; ആഡംബര കാറില്‍ കടത്താന്‍ ശ്രമിച്ച 150 കിലോ ചന്ദനമുട്ടികള്‍ പിടികൂടി

Palakkad
പാലക്കാട് വന്‍ ചന്ദന വേട്ട. ആഡംബര കാറില്‍ കടത്താന്‍ ശ്രമിച്ച 150 കിലോ ചന്ദനമുട്ടികളാണ് പിടികൂടിയത്. കാറിന്റെ രഹസ്യ അറയിലാണ് ചന്ദനമുട്ടികള്‍ സൂക്ഷിച്ചിരുന്നത്. സംഭവവുമായി ബന്ധപ്പെട്ട് പട്ടാമ്പി സ്വദേശികളായ ഉനൈസ്, അനസ് എന്നിവര്‍ പിടിയിലായി.
 
ചന്ദനമുട്ടികള്‍ സേലത്ത് നിന്നാണ് കൊണ്ടുവന്നതെന്ന് പ്രതികള്‍ സമ്മതിച്ചിട്ടുണ്ട്. വിപണിയില്‍ 30 ലക്ഷം രൂപ വില വരുന്ന ചന്ദനമാണ് പോലീസ് നടത്തിയ വാഹന പരിശോധനയ്ക്കിടെ പിടികൂടിയത്. സംഭവത്തില്‍ വിശദമായ അന്വേഷണം ആരംഭിച്ചതായി അധികൃതര്‍ അറിയിച്ചു.
 
അടുത്ത ലേഖനം
തിയേറ്ററില്‍ കാന്താര കാണാനെത്തിയ മുസ്ലിം യുവാവിനും യുവതിക്കും നേരെ ആക്രമണം