തൊടുപുഴയില്‍ മദ്യലഹരിയിലുണ്ടായ വാക്കുതര്‍ക്കത്തില്‍ ഒരാള്‍ കുത്തേറ്റ് മരിച്ചു

സിആര്‍ രവിചന്ദ്രന്‍| Last Modified ഞായര്‍, 4 ഡിസം‌ബര്‍ 2022 (08:51 IST)
തൊടുപുഴയില്‍ മദ്യലഹരിയിലുണ്ടായ വാക്കുതര്‍ക്കത്തില്‍ ഒരാള്‍ കുത്തേറ്റ് മരിച്ചു. ഞാളിയാനി സ്വദേശി സാം ജോസഫ് ആണ് മരിച്ചത്. 40വയസായിരുന്നു. ഇയാള്‍ ഉള്‍പ്പെടെ നാലുപേര്‍ ചേര്‍ന്ന് മദ്യപിക്കുകയായിരുന്നു.

പിന്നാലെ തര്‍ക്കം ഉണ്ടാകുകയും ഒരാള്‍ കൈയിലിരുന്ന കത്തികൊണ്ട് കുത്തുകയുമായിരുന്നു. ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചു. മൂന്നുപേരെയും പൊലീസ് കസ്റ്റഡിയിലെടുത്തു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :