അനുബന്ധ വാര്‍ത്തകള്‍
- വിവാഹാഭ്യർത്ഥന നിരസിച്ച യുവതിയെ കൊലപ്പെടുത്തിയ ആൾ തൂങ്ങിമരിച്ചു
- അയൽക്കാരന്റെ കുത്തേറ്റു അച്ഛനും മകനും മരിച്ചു
- മകനും സുഹൃത്തുക്കളും തമ്മിലുണ്ടായ സംഘർഷത്തിനിടെ പിതാവ് അടിയേറ്റു മരിച്ചു
- വീട്ടമ്മയെ വെട്ടിപരിക്കേൽപ്പിച്ചു തീകൊളുത്തി കൊന്ന കേസിൽ അയൽക്കാരൻ അറസ്റ്റിൽ
- കടല്‍ക്കൊല കേസില്‍ ബോട്ടിലുണ്ടായിരുന്ന എല്ലാവരും നഷ്ടപരിഹാരത്തിന് അര്‍ഹരെന്ന് സുപ്രീം കോടതി
യുവാവിന്റെ കൊലപാതകത്തിൽ സഹോദരൻ പോലീസ് പിടിയിലായി
പാലക്കാട്: പാലക്കാട്ടെ കൂട്ടുപാത പൊള്ളാച്ചി കൊല്ലുപാളയം സ്വദേശി ദേവരാജ് എന്ന 25 കാരന്റെ കൊലപാതകത്തിൽ 28 കാരനായ അർദ്ധ സഹോദരൻ മണികണ്ഠനെ പോലീസ് അറസ്റ്റ് ചെയ്തു.
കഴിഞ്ഞ നവംബർ മുപ്പതിന് രാത്രി ഒമ്പതരയോടെയാണ് സംഭവം നടന്നത്. കുടുംബപരമായ തർക്കമാണ് കൊലപാതക കാരണമെന്ന് പാലക്കാട് ടൌൺ സൗത്ത് പോലീസ് വെളിപ്പെടുത്തി. വഴക്കിനിടയിൽ ദേവരാജന്റെ പിതാവിന്റെ രണ്ടാം ഭാര്യയിലുള്ള മകൻ മണികണ്ഠൻ കത്തികൊണ്ട് ദേവരാജന്റെ കഴുത്തിൽ കുത്തുകയായിരുന്നു.
ഉടൻ തന്നെ പ്രതി ഓടിരക്ഷപ്പെട്ടു. കേസന്വേഷിച്ച പോലീസ് പ്രതിയെ ചെന്നൈക്കടുത്തുള്ള വില്ലുപുരത്തു നിന്നാണ് പിടികൂടിയത്. തമിഴ്‌നാട്ടിൽ നിന്ന് ചില്ലറ സാധനങ്ങൾ കൊണ്ടുവന്നു വിൽപ്പന നടത്തുകയായിരുന്നു ഇരുവരും.

അടുത്ത ലേഖനം