വടകരയില്‍ വിദ്യാര്‍ത്ഥിനിയെ മയക്കുമരുന്ന് കാരിയറാക്കിയ സംഭവത്തില്‍ ഇന്ന് സര്‍വകക്ഷിയോഗം

സിആര്‍ രവിചന്ദ്രന്‍| Last Updated: ബുധന്‍, 7 ഡിസം‌ബര്‍ 2022 (12:20 IST)
വടകരയില്‍ വിദ്യാര്‍ത്ഥഇനിയെ മയക്കുമരുന്ന് കാരിയറാക്കിയ സംഭവത്തില്‍ ഇന്ന് സര്‍വകക്ഷിയോഗം. പഞ്ചായത്താണ് സര്‍വകക്ഷിയോഗം വിളിച്ചിട്ടുള്ളത്. എഇഓ, പൊലീസ് ഉദ്യോഗസ്ഥര്‍, സ്‌കൂള്‍ അധികൃതര്‍, എന്നിവര്‍ യോഗത്തില്‍ പങ്കെടുക്കും.

അതേസമയം ലഹരിമാഫിയ തന്നെ കാരിയറാക്കിയെന്ന് 13കാരിയായ പെണ്‍കുട്ടി പരാതിപ്പെട്ടിട്ടും പൊലീസ് കാര്യമായി അന്വേഷിച്ചില്ലെന്ന് പരാതിയുണ്ട്. വിവരം വാര്‍ത്തയായതോടെയാണ് പൊലീസ് രംഗത്തെത്തിയത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :