പാലക്കാട് ബസും ട്രാവലറും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ രണ്ടുപേര്‍ക്ക് ദാരുണാന്ത്യം

സിആര്‍ രവിചന്ദ്രന്‍| Last Modified തിങ്കള്‍, 23 മെയ് 2022 (08:40 IST)
പാലക്കാട് ബസും ട്രാവലറും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ രണ്ടുപേര്‍ക്ക് ദാരുണാന്ത്യം. മുടപ്പല്ലൂരിലാണ് അപകടം നടന്നത്. ആലപ്പുഴ അര്‍ത്തുങ്കല്‍ സ്വദേശികളായ റോസ്ലി, പൈലി എന്നിവരാണ് മരച്ചത്. അപകടത്തില്‍ നിരവധിപേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. തിരുവല്ലയില്‍ നിന്ന് പഴനിയിലേക്ക് പോകുകയായിരുന്ന ബസ് നിര്‍ത്തിയിട്ടിരുന്ന ട്രാവലറില്‍ ഇടിക്കുകയായിരുന്നു. അപകടത്തില്‍പെട്ട രണ്ടുപേരുടെ നില അതീവഗുരുതരമാണ്. വാഹനം ഫയര്‍ഫോഴ്‌സും നാട്ടുകാരും ചേര്‍ന്ന് പൊളിച്ചാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്.


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :