തേങ്ങയിടാനെന്ന വ്യാജേന സിസിടിവികളില്ലാത്ത വഴികണ്ടെത്തി വീട്ടിലെത്തി പെണ്‍കുട്ടിയെ ആക്രമിച്ചയാള്‍ പിടിയില്‍

സിആര്‍ രവിചന്ദ്രന്‍| Last Modified വ്യാഴം, 12 ഓഗസ്റ്റ് 2021 (09:16 IST)
തേങ്ങയിടാനെന്ന വ്യാജേന സിസിടിവികളില്ലാത്ത വഴികണ്ടെത്തി വീട്ടിലെത്തി പെണ്‍കുട്ടിയെ ആക്രമിച്ചയാള്‍ പിടിയില്‍. പാലക്കാട് തോലനൂര്‍ മേലാടി സ്വദേശി ഉണ്ണികൃഷ്ണനാണ് (39)പിടിയിലായത്. ഇയാള്‍ക്കെതിരെ പോക്‌സോ
ചുമത്തിയാണ് കേസെടുത്തിട്ടുള്ളത്. കേസിനാസ്പദമായ സംഭവം നടന്നത് കഴിഞ്ഞമാസം 26നാണ്.

ആളില്ലാത്ത സമയം നോക്കി വീടിന്റെ വാതില്‍ ചിവിട്ടിപ്പൊളിച്ചാണ് ഇയാള്‍ പെണ്‍കുട്ടിയെ ആക്രമിച്ചത്. ഇതിനു ശേഷം ഇയാള്‍ രൂപം മാറി നടക്കുകയായിരുന്നു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :