കേരളത്തില്‍ പുതിയ വകഭേദങ്ങള്‍ സ്ഥിരീകരിച്ചിട്ടില്ലെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം

സിആര്‍ രവിചന്ദ്രന്‍| Last Modified വ്യാഴം, 12 ഓഗസ്റ്റ് 2021 (08:21 IST)
കേരളത്തില്‍ പുതിയ വകഭേദങ്ങള്‍ സ്ഥിരീകരിച്ചിട്ടില്ലെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം. നിലവില്‍ രാജ്യത്ത് സ്ഥിരീകരിക്കപ്പെടുന്ന പകുതിയിലധികം കൊവിഡ് കേസുകളും കേരളത്തിലാണ് റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്. ഇതില്‍ കേരളത്തില്‍ പുതിയ വകഭേമാണ് വ്യാപിക്കുന്നതെന്നാണ് അഭ്യൂഹങ്ങള്‍ ഉണ്ടായിരുന്നത്. ഇത് അടിസ്ഥാന രഹിതമാണെന്ന് കേന്ദ്രആരോഗ്യ മന്ത്രാലയം അറിയിച്ചു. കേരളത്തില്‍ റിപ്പോര്‍ട്ട് ചെയ്യുന്ന 88-90 ശതമാനം കേസുകളും ഡല്‍റ്റ വകഭേദമാണെന്നാണ് കണ്ടെത്തല്‍.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :