സിപിഎം നിയന്ത്രണത്തിലുള്ള മലപ്പുറത്തെ സഹകരണ സൊസൈറ്റിയില്‍ എട്ടുകോടിയുടെ ക്രമക്കേട്

സിആര്‍ രവിചന്ദ്രന്‍| Last Modified വ്യാഴം, 12 ഓഗസ്റ്റ് 2021 (08:50 IST)
സിപിഎം നിയന്ത്രണത്തിലുള്ള മലപ്പുറത്തെ സഹകരണ സൊസൈറ്റിയില്‍ എട്ടുകോടിയുടെ ക്രമക്കേട്. പറപ്പൂര്‍ റൂറല്‍ സഹകരണ സൊസൈറ്റിയിലാണ് കോടികളുടെ തട്ടിപ്പ് നടന്നത്. രേഖകളില്‍ കൃതൃമത്വം കാട്ടിയാണ് തട്ടിപ്പ് നടത്തിയത്. അതേസമയം എട്ടുകോടിയുടെ ബാധ്യത അടച്ചുതീര്‍ക്കാന്‍ സഹകരണ ജോയിന്റ് രജിസ്ട്രാര്‍ ജീവനക്കാര്‍ക്കും ഭരണ സമിതി അംഗങ്ങള്‍ക്കും നോട്ടീസ് നല്‍കിയിട്ടുണ്ട്.

ദരിദ്രരായ നിരവധി നിക്ഷേപകരുടെ ഒരു ലക്ഷവും രണ്ടു ലക്ഷവും വരുന്ന സമ്പാദ്യങ്ങളാണ് അവരറിയാതെ നഷ്ടപ്പെട്ടിരിക്കുന്നത്. മൂന്ന് ജിവനക്കാര്‍ സസ്‌പെന്‍ഷനിലാണ്. ഇതില്‍ രണ്ടുകോടിയുടെ തിരിമറി നടത്തിയെന്ന് സമ്മതിച്ച ജീവനക്കാരന്‍ ആറുകോടിരൂപയുടെ തട്ടിപ്പ് നടത്തിയത് ഭരണസമിതി അംഗങ്ങളാണെന്ന് ആരോപിക്കുന്നു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :