50അടി താഴ്ചയുള്ള കിണറില്‍ നിന്ന് വീട്ടമ്മയെ സാഹസികമായി പുറത്തെടുത്ത് ഫയര്‍ഫോഴ്‌സ്

സിആര്‍ രവിചന്ദ്രന്‍| Last Modified ബുധന്‍, 11 ഓഗസ്റ്റ് 2021 (18:56 IST)
സമൂഹമാധ്യമങ്ങളില്‍ വൈറലായി വീട്ടമ്മയെ കിണറ്റില്‍ നിന്ന് രക്ഷിക്കുന്ന വീഡിയോ. കഴിഞ്ഞ ദിവസം വയനാട്ടില്‍ കിണറ്റില്‍ വീണ വീട്ടമ്മയെ ഫയര്‍ഫോഴ്സും നാട്ടുകാരും ചേര്‍ന്ന് രക്ഷപ്പെടുത്തുന്ന വീഡിയോയാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ തരംഗമായിക്കൊണ്ടിരിക്കുന്നത്. വയനാട്ടിലാണ് സംഭവം. 50 അടി താഴ്ചയുള്ള കിണറ്റില്‍ വീണ വീട്ടമ്മയെയാണ് കയറും വലിയ വലയുമൊക്കെ ഉപയോഗിച്ച് രക്ഷിച്ചത്. അപകടം നടന്നയുടനെ അഗ്‌നിശമനസേനയെ വിവരം അറിയിച്ച നാട്ടുകാര്‍ തന്നെയാണ് രക്ഷാപ്രവര്‍ത്തനത്തിലും അവര്‍ക്കൊപ്പമുണ്ടായിരുന്നത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :