1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Palakkad gas cylinder blast

ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച് മൂന്നു സഹോദരങ്ങള്‍ മരിച്ചു

Palakkad
വീട്ടിലെ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച്  സഹോദരങ്ങളായ മൂന്നു പേര്‍ മരിച്ചു. പട്ടാമ്പി ഓങ്ങല്ലൂര്‍ നമ്പാടത്തെ ചുങ്കത്ത് ഹൗസില്‍ ഷാജഹാന്റെ വീട്ടിലാണ് നാടിനെ നടുക്കിയ ഈ ദുരന്തമുണ്ടായത്.
 
ഷാജഹാന്‍ (40), സഹോദരന്‍ ബാദുഷ (38), സഹോദരി സാബിറ ()45) എന്നിവരാണ് തിങ്കളാഴ്ച രാത്രി പത്തേ മുക്കാലോടെ നടന്ന അപകടത്തില്‍ മരിച്ചത്. സംഭവത്തില്‍ ഗുരുതരമായി പരിക്കേറ്റ ഇവരുടെ മാതാവ് നബീസയെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
 
പൊട്ടിത്തെറിയില്‍ വീടിന്റെ മേല്‍ക്കൂര തകര്‍ന്നു. രക്ഷാ പ്രവര്‍ത്തനത്തിന് പട്ടാമ്പി പോലീസും അഗ്‌നിശമനാ ഉദ്യോഗസ്ഥര്‍ക്കുമൊപ്പം നാട്ടുകാരും ഉണ്ടായിരുന്നു. 
അടുത്ത ലേഖനം
24 മണിക്കൂറിനിടെ 48,513 പേര്‍ക്ക് രോഗബാധ, 768 മരണം, രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം 15 ലക്ഷം കടന്നു