അനുബന്ധ വാര്‍ത്തകള്‍
- ലോക്‌ഡൗൺ ലംഘിച്ച് വിനോദയാത്ര, വനത്തിൽ അതിക്രമിച്ചുകയറി, തമിഴ് നടൻമാരായ സൂരിയ്ക്കും വിമലിനുമെതിരെ കേസ്
- കോവിഡ് കാലത്ത് റോഡ് നടത്തിയ ക്രഷര്‍ ഉടമയ്ക്കെതിരെ കേസ്
- സുഷാന്തിന്റെ മരണത്തിൽ റിയ ചക്രബർത്തിയ്ക്കെതിരെ ആത്മഹത്യ പ്രേരണയ്ക്ക് കേസെടുത്ത് പൊലീസ്
- തിരുവനന്തപുരത്ത് തീരദേശപ്രദേശങ്ങളിലെ ക്രിട്ടിക്കല്‍ കണ്ടെയിന്മെന്റ് സോണുകളില്‍ ഓഗസ്റ്റ് ആറാം തീയതി അര്‍ദ്ധരാത്രിവരെ സമ്പൂര്‍ണ ലോക്ക്ഡൗണ്‍ തുടരും
- ലോകത്ത് കോവിഡ് ബാധിതരുടെ എണ്ണം 1,66 കോടി, മരണം 6,6 ലക്ഷം
റഫേല്‍ യുദ്ധവിമാനങ്ങള്‍ ഇന്ന് ഉച്ചയ്ക്ക് അംബാലയില്‍ എത്തും
റഫേല്‍ യുദ്ധവിമാനങ്ങള്‍ ഇന്ന് ഉച്ചയ്ക്ക് അംബാലയില്‍ വ്യോമസേന കേന്ദ്രത്തില്‍ എത്തും. അഞ്ചു യുദ്ധവിമാനങ്ങളാണ് എത്തുന്നത്. റഫേല്‍ വിമാനങ്ങള്‍ ആകാശത്തുവച്ച് ഇന്ധനം നിറയ്ക്കുന്നത് നേരത്തേ വൈറല്‍ ആയിരുന്നു. തിങ്കളാഴ്ചയായിരുന്നു റഫേലുമായി ഇന്ത്യന്‍ പൈലറ്റുമാര്‍ ഫ്രാന്‍സില്‍ നിന്ന് ഇന്ത്യയിലേക്ക് പുറപ്പെട്ടത്.
1600കോടി രൂപയാണ് ഒരു റഫേല്‍ വിമാനത്തിന്റെ വില. 36യുദ്ധവിമാനങ്ങള്‍ വാങ്ങുന്നതിനുള്ള കരാറാണ് ഇന്ത്യയും ഫ്രാന്‍സുമായി ഉള്ളത്. 14മിസൈലുകള്‍ ഘടിപ്പിക്കാന്‍ സൗകര്യമുള്ള വിമാനത്തിന് ഒരേസമയം 40 ലക്ഷ്യങ്ങളെ നിരീക്ഷിക്കാന്‍ സാധിക്കുമെന്നാണ് പ്രതിരോധവിദഗ്ധര്‍ പറയുന്നത്.