പാലക്കാട് മുതലമടയില്‍ ദേശീയ പതാകയോട് അനാദരവ്; സിപിഎം പതാകയ്ക്ക് താഴെ ദേശീയ പതാക കെട്ടി
പാലക്കാട് മുതലമടയില്‍ ദേശീയ പതാകയോട് അനാദരവ്. സിപിഎം പതാകയ്ക്ക് താഴെ ദേശീയ പതാക കെട്ടി. പാലക്കാട് സിപിഎം നേതാവായ കെ ജയരാജിന്റെ വീട്ടിലാണ് സിപിഎമ്മിന്റെ പതാകയ്ക്ക് താഴെ ദേശീയ പതാക കെട്ടിയത്. തമിഴ്‌നാട് അതിര്‍ത്തിയോട് ചേര്‍ന്ന് പ്രദേശമാണ് ഇത്. സംഭവം വിവാദമായതോടെ ദേശീയപാതകയെ അപമാനിച്ചവര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്ന് കോണ്‍ഗ്രസും ബിജെപിയും ആവശ്യപ്പെട്ട് രംഗത്തെത്തിയിട്ടുണ്ട്.