1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Two arrested with 5KG of hashish oil in palakkad

പാലക്കാട്ട് വൻ ലഹരിമരുന്ന് വേട്ട, 10 കോടിയുടെ ഹാഷിഷ് ഓയിലുമായി രണ്ടുപേർ പിടിയിൽ

Palakkad
പത്ത് കോടി രൂപ വിലവരുന്ന ഹാഷിഷ് ഓയിലുമായി രണ്ടുപേർ പിടിയിൽ. ഇടുക്കി സ്വദേശികളായ അനീഷ് കുര്യൻ,ആൽബിൻ എന്നിവരെയാണ് ഒലവക്കോട് റെയിൽവേ സ്റ്റേഷനിൽ നിന്ന് ആർപിഎഫ് സംഘം പിടികൂടിയത്. അഞ്ച് കിലോ ഹാഷിഷ് ഓയിലാണ് ഇവരിൽ നിന്ന് പിടിച്ചെടുത്തത്.
 
ട്രെയിൻ മാർഗം കേരളത്തിലേക്ക് കടത്തുകയായിരുന്ന ഹാഷിഷ് ഓയിലാണ് പാലക്കാട്ട് നിന്നും പിടികൂടിയത്. ഈ വർഷത്തെ ഏറ്റവും വലിയ ഹാഷിഷ് ഓയിൽ വേട്ടകളിലൊന്നാണിത്.പ്രതികളെ തുടർനടപടികൾക്കായി എക്സൈസിന് കൈമാറും.
അടുത്ത ലേഖനം
അറിയിപ്പ്: ഓഗസ്റ്റ് 15 ന് മദ്യവില്‍പ്പനശാലകള്‍ക്ക് അവധി