അനുബന്ധ വാര്‍ത്തകള്‍
- ഭക്ഷണം തൊണ്ടയില്‍ കുടുങ്ങി മലപ്പുറത്ത് ഒന്നരവയസുകാരന്‍ മരിച്ചു
- കോട്ടയത്ത് നിയന്ത്രണം വിട്ട ലോറിയിടിച്ച് സ്കൂട്ടര്‍ യാത്രികയ്ക്ക് ദാരുണാന്ത്യം
- കായംകുളത്ത് തെരുവുനായ ആക്രമണത്തില്‍ 9 വഴിയാത്രക്കാര്‍ക്ക് പരിക്ക്
- വിദേശത്തുള്ള ഭര്‍ത്താവിന് ഭാര്യയെ സംശയം; വീഡിയോ കോളില്‍ ജീവനൊടുക്കി യുവതി
- തൊടുപുഴയില്‍ രണ്ടര വയസ്സുള്ള കുട്ടിയെയും ഭര്‍ത്താവിനെയും ഉപേക്ഷിച്ച് കാമുകനൊപ്പം പോയ യുവതിയും കാമുകനും അറസ്റ്റില്‍
ആലപ്പുഴ ആര്‍ത്തുങ്കലില്‍ കടലില്‍ കുളിക്കാന്‍ ഇറങ്ങി കാണാതായ വിദ്യാര്‍ത്ഥികളില്‍ രണ്ടാമത്തെയാളുടെ മൃതദേഹവും കിട്ടി
ആലപ്പുഴ ആര്‍ത്തുങ്കലില്‍ കടലില്‍ കുളിക്കാന്‍ ഇറങ്ങി കാണാതായ വിദ്യാര്‍ത്ഥികളില്‍ രണ്ടാമത്തെയാളുടെ മൃതദേഹവും കിട്ടി. ചേര്‍ത്തല സ്വദേശി മുരളീധരന്റെ മകന്‍ ശ്രീഹരിയുടെ മൃതദേഹം ആണ് കിട്ടിയത്. ഇന്ന് രാവിലെ മൃതദേഹം ആര്‍ത്തുങ്കലിനു സമീപം കടല്‍ത്തീരത്ത് അടിയുകയായിരുന്നു. ഇന്നലെ വൈകുന്നേരം കടലില്‍ കാണാതായ മറ്റൊരു വിദ്യാര്‍ത്ഥിയായ വൈശാഖിന്റെ മൃതദേഹം കണ്ടെത്തിയിരുന്നു.
വ്യാഴാഴ്ച വൈകുന്നേരമാണ് കൂട്ടുകാര്‍ക്കൊപ്പം കുളിക്കാന്‍ ഇറങ്ങിയ ഇരുവിദ്യാര്‍ത്ഥികളും തിരയില്‍പെട്ട് കാണാതായത്. ആറഉ വിദ്യാര്‍ത്ഥികള്‍ ആയിരുന്നു വ്യാഴാഴ്ച വൈകുന്നേരം കടല്‍ത്തീരത്ത് എത്തിയിരുന്നത്. ഇതില്‍ മൂന്നുപേര്‍ ആണ് അപകടത്തില്‍ പെട്ടത്. ഒരാളെ മത്സ്യത്തൊഴിലാളികള്‍ രക്ഷിച്ചു.