അനുബന്ധ വാര്‍ത്തകള്‍
- എം ബി രാജേഷിനെ തൃത്താലയില്‍ നിന്ന് മാറ്റുമോ? പൊന്നാനിയില്‍ വലഞ്ഞ് സി പി എം
- പൊന്നാനിയിൽ ജലീലിനെ മത്സരിപ്പിക്കാൻ ആലോചന, നന്ദകുമാറിനെ തവനൂരിലേക്ക് മാറ്റിയേക്കും
- തരൂരിൽ പികെ ജമീലയെ ഒഴിവാക്കി,പൊന്നാനിയിൽ നന്ദകുമാർ, അരുവിക്കരയിൽ ജി സ്റ്റീഫൻ
- ആർജ്ജവമുണ്ടെങ്കിൽ പൊന്നാനിയിൽ മത്സരിയ്ക്കു; ചെന്നിത്തലയെ വെല്ലുവിളിച്ച് ശ്രീരാമകൃഷ്ണൻ
- പൊന്നാനിയില്‍ സിപിഎമ്മും സിപിഐയും തമ്മില്‍ നേര്‍ക്കുനേര്‍ പോരാട്ടം
പ്രതിഷേധം അവഗണിച്ച് സിപിഎം, പൊന്നാനിയിൽ പി നന്ദകുമാർ തന്നെ മത്സരിക്കും
പൊന്നാനിയിൽ സ്ഥാനാർഥി നിർണയത്തെ തുടർന്നുണ്ടായ പാർട്ടി പ്രവർത്തകരുടെ പ്രതിഷേധത്തെ അവഗണിച്ച് സിപിഎം. പൊന്നാനി മണ്ഡലത്തിൽ പി നന്ദകുമാർ തന്നെ മത്സരിക്കുമെന്ന് സിപിഎം സംസ്ഥാന നേതൃത്വം വ്യക്തമാക്കി. കെടി ജലീലിനെ തവനൂരിൽ നിന്നും പൊന്നാനിയിൽ മത്സരിപ്പിക്കുമെന്ന വാർത്തകളും പാർട്ടി നേതൃത്വം തള്ളികളഞ്ഞു.
പൊന്നാനിയിൽ പാലോളി മുഹമ്മദ് കുട്ടി മത്സരിക്കുന്ന ഘട്ടത്തിൽ തന്നെ പരിഗണനയിൽ ഉണ്ടായിരുന്ന പേരാണ് നന്ദകുമാറിന്റേത്. ഇനിയും നന്ദകുമാറിനെ അവഗണിക്കുന്നത് നീതികേടാണെന്ന് പാർട്ടി നേതൃത്വം വിലയിരുത്തി. പി നന്ദകുമാറിന് പകരം സിദ്ദിഖിനെ സ്ഥാനാർഥിയാക്കണമെന്ന് ആവശ്യപ്പെട്ട് സ്ത്രീകളും കുട്ടികളുമടക്കം നൂറുകണക്കിന് പേരാണ് കഴിഞ്ഞ ദിവസം പ്രതിഷേധവുമായി തെരുവിലിറങ്ങിയത്. ഈ പ്രതിഷേധങ്ങളെ അവഗണിച്ചാണ് പാർട്ടിയുടെ തീരുമാനം.