പ്രകടമാകുന്നത് ഭരണവിരുദ്ധ വികാരം, ആവേശത്തിൽ വിഡി സതീശൻ

അഭിറാം മനോഹർ| Last Modified വെള്ളി, 3 ജൂണ്‍ 2022 (10:27 IST)
ഉപതിരഞ്ഞെടുപ്പിലെ ഫലങ്ങൾ പുറത്തുവരുമ്പോൾ ആവേശത്തിൽ അലതല്ലുകയാണ് യുഡിഎഫ് ക്യാമ്പ്. ശക്തമായ മത്സരം നടക്കുമെന്ന് പ്രതീക്ഷിച്ച മത്സരത്തിൽ ഏകപക്ഷീയമായി ലീഡ് നില ഉയർത്തുകയാണ് കോൺഗ്രസ് സ്ഥാനാർഥിയായ ഉമാ തോമാസ്. ഉമാ തോമസ് വിജയം ഉറപ്പിച്ച സാഹചര്യത്തിൽ തിരെഞ്ഞെടുപ്പ് ഫലത്തെ പറ്റി പ്രതികരിച്ചിരിക്കുകയാണ് പ്രതിപക്ഷ നേതാവായ വിഡി സതീശൻ.

ഭരണത്തിനെതിരായ ജനവികാരമാണ് തിരെഞ്ഞെടുപ്പ് ഫലത്തിൽ പ്രകടമായതെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞു. മറ്റ് വിലയിരുത്തലുകൾ പിന്നീടാകാം. പിടിയേക്കാൾ വോട്ടുകൾ ഉമാ തോമസ് നേടുമെന്ന് പറഞ്ഞിരുന്നു. മറ്റ് അവകാശവാദങ്ങളില്ല. പ്രതീക്ഷിച്ച;പോലെ;കാര്യങ്ങൾ സംഭവിച്ചെന്നും വിഡി സതീശൻ മാധ്യമങ്ങളോട് പറഞ്ഞു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :