1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. operation suraksha, arrest, thiruvananthapuram

ഓപ്പറേഷന്‍ സുരക്ഷ: 491 പേര്‍ അറസ്റ്റില്‍

ഓപ്പറേഷന്‍ സുരക്ഷ
ഗുണ്ടാ മാഫിയ സംഘങ്ങള്‍ക്ക് എതിരെയുള്ള പൊലീസ് നടപടികളുടെ ഭാഗമായി കഴിഞ്ഞ ദിവസം സംസ്ഥാനത്തൊട്ടാകെ നടത്തിയ റെയ്ഡുകളില്‍ 491 പേര്‍ അറസ്റ്റിലായി. തിരുവനന്തപുരം റേഞ്ചില്‍ 96 പേരും കൊച്ചി റേഞ്ചില്‍ 45 പേരും തൃശൂര്‍ റേഞ്ചില്‍ 169 പേരും കണ്ണൂര്‍ റേഞ്ചില്‍ 181 പേരുമാണ് അറസ്റ്റിലായത്.
 
ജില്ല തിരിച്ചുള്ള കണക്കുകളില്‍ തിരുവനന്തപുരം റൂറലില്‍ 43, കൊല്ലം സിറ്റിയില്‍ 28, റൂറലില്‍ 23, പത്തനംതിട്ടയില്‍ 2, കോട്ടയത്ത് ഒന്ന്, കൊച്ചി സിറ്റിയില്‍ 33, റൂറലില്‍ 11 എന്നിങ്ങനെയാണ്.
 
ഇതിനൊപ്പം തൃശൂര്‍ സിറ്റിയില്‍ 28, റൂറലില്‍ 42, പാലക്കാട് 78, മലപ്പുറം 21, കോഴിക്കോട് സിറ്റിയില്‍ 18, റൂറലില്‍ 27, വയനാട് 9, കണ്ണൂരില്‍ 91, കാസര്‍കോട്ട് 36 എന്ന തോതിലുമാണ് അറസ്റ്റിലായത്. വരും ദിവസങ്ങളിലും ഇത്തരം റെയ്ഡുകള്‍ ഉണ്ടാവുമെന്ന് സംസ്ഥാന പൊലീസ് മേധാവി അറിയിച്ചു. 
About Writer
JOYS JOY