സര്‍ക്കാരിനെ അഴിമതി ആരോപണങ്ങളില്‍ കെട്ടിയിടാന്‍ കഴിയില്ല: ഉമ്മന്‍ചാണ്ടി

തിരുവനന്തപുരം| VISHNU N L| Last Modified ഞായര്‍, 17 മെയ് 2015 (17:49 IST)
സംസ്ഥാന സര്‍ക്കാരിനെ അഴിമതി ആരോപണങ്ങളില്‍ കെട്ടിയിടാന്‍ കഴിയില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. ജനങ്ങള്‍ക്ക് വിവാദങ്ങളല്ല പ്രവര്‍ത്തനങ്ങളുടെ ഫലമാണ് വേണ്ടതെന്നും യുഡിഎഫ് സര്‍ക്കാര്‍ നാല് വര്‍ഷം പൂര്‍ത്തിയാക്കിയതിന്റെ ഭാഗമായി എഴുതിയ ലേഖനത്തിലാണ് ഉമ്മന്‍ചാണ്ടി പറഞ്ഞു.

കേരളം ആതിഥേയത്വം വഹിച്ച ദേശീയ ഗെയിംസിനെതിരെ കുറിച്ച് പോലും ആരോപണം ഉന്നയിക്കപ്പെട്ടു. എന്നാല്‍, ഈ ആരോപണങ്ങള്‍ ഉന്നയിച്ചവര്‍ തന്നെ അതൊക്കെ മറന്നു. ഏത് ആരോപണം ഉണ്ടായാലും അതിനെ കുറിച്ച് സര്‍ക്കാര്‍ നിഷ്പക്ഷമായ അന്വേഷണം നടത്തും. എന്നാല്‍, ഈ ആരോപണങ്ങളുടെ തെളിവുകള്‍ കൂടി സര്‍ക്കാര്‍ ഉണ്ടാക്കണം എന്നു പറയുന്നതില്‍ ന്യായീകരണമില്ല-മുഖ്യമന്ത്രി പറഞ്ഞു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :