കുമ്പസാരത്തിലൂടെ അഴിമതിക്കാരെ രക്ഷിക്കാമെന്ന് ആന്റണി കരുതേണ്ട: പിണറായി

   എകെ ആന്റണി  , പിണറായി വിജയന്‍ , സിപിഎം , കോണ്‍ഗ്രസ് , ഫേസ്‌ബുക്ക്
തിരുവനന്തപുരം| jibin| Last Modified ശനി, 16 മെയ് 2015 (10:49 IST)
സമൂഹത്തിന്റെ നാനാവിധ മേഖലകളിലും ഇന്ന് അഴിമതി പടരുകയാണെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എകെ ആന്റണി വ്യക്തമാക്കിയതിനെ തള്ളി ഫേസ്‌ബുക്കില്‍ സിപിഎം പൊളിറ്റ് ബ്യൂറോ അംഗം പിണറായി വിജയന്‍. ആന്‍റണിയുടെ പാര്‍ടി നേതൃത്വം കൊടുക്കുന്ന യുഡിഎഫ് സര്‍ക്കാരാണ് കേരളത്തെ അഴിമതിയുടെ കൂത്തരങ്ങാക്കിയത്. ഏറ്റവും വലിയ അഴിമതിക്കാർ ഭരണത്തിൻറെ തലപ്പത്ത് തന്നെ ഉണ്ടാകുമ്പോൾ അഴിമതി പടർന്നു പിടിക്കുന്നത്‌ സ്വാഭാവികമാണെന്നും അദ്ദേഹം പറഞ്ഞു.

പോസ്റ്റിന്റെ പൂര്‍ണ രൂപം:

ഭരണം അഴിമതിയിൽ മുങ്ങിയിരിക്കുന്നു എന്ന് എകെ ആന്റണിക്കും തുറന്നു പറയേണ്ടി വന്നിരിക്കുന്നു. ജനങ്ങൾക്ക് അത് നേരത്തെ ബോധ്യമായതാണ്. ഇത്രയും മോശമായ ഒരു ഭരണത്തെ എന്തിന് കേരളീയരുടെ തലയിൽ തുടർന്നും കെട്ടി വെക്കുന്നു എന്ന് കൂടി, കോണ്‍ഗ്രസ്സിന്റെ പ്രവർത്തക സമിതി അംഗം പറയേണ്ടതുണ്ട്. ഏറ്റവും വലിയ അഴിമതിക്കാർ ഭരണത്തിൻറെ തലപ്പത്ത് തന്നെ ഉണ്ടാകുമ്പോൾ അഴിമതി പടർന്നു പിടിക്കുന്നത്‌ സ്വാഭാവികമാണ്. കോണ്‍ഗ്രസ് എന്ന സ്വന്തം കക്ഷിയും അതിന്റെ നേതൃത്വത്തിലുള്ള സർക്കാരുമാണ് കേരളത്തെ അഴിമതിയുടെ കൂത്തരങ്ങാക്കിയത് എന്ന് ആന്റണി തിരിച്ചറിയണം.

യുഡിഎഫ് സർക്കാരുകൾ അഴിമതിയുടെ പര്യായങ്ങളാണ് എക്കാലത്തും. എന്നാൽ ഇത്രയേറെ സംഘടിതമായി, സർവവ്യാപിയായി അഴിമതി നട്ടു വളർത്തിയ കാലം ഇതിനു മുൻപുണ്ടായിട്ടില്ല. ഈ അവസ്ഥ ഏറ്റുപറച്ചിൽ കൊണ്ടോ കുമ്പസാരം കൊണ്ടോ മാറ്റാൻ ആകുമെന്ന് ആരും കരുതേണ്ടതില്ല. അഴിമതിക്കാർ ജനങ്ങളോട് കണക്കു പറഞ്ഞേ തീരൂ. കോടികൾ കോഴ വാങ്ങി, അധികാരത്തിന്റെ തണലിൽ നിയമത്തെ കബളിപ്പിച്ചു നടക്കുന്നവരെ ജനങ്ങളുടെ രോഷത്തിൽ നിന്ന് രക്ഷിക്കാൻ ഒരു ശക്തിക്കും കഴിയില്ല എന്ന് ആന്റണി അടക്കമുള്ളവർ മനസ്സിലാക്കണം.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :

ജനിക്കുന്നവര്‍ മാത്രമല്ലല്ലോ മരിക്കുന്നവരും കുറവല്ലെ, ...

ജനിക്കുന്നവര്‍ മാത്രമല്ലല്ലോ മരിക്കുന്നവരും കുറവല്ലെ, പെന്‍ഷന്‍ കൊടുക്കാതിരിക്കാന്‍ പറ്റുമോ?, വിവാദമായി മന്ത്രി സജി ചെറിയാന്റെ പരാമര്‍ശം
പെന്‍ഷന്‍ പറ്റുന്ന ലക്ഷക്കണക്കിനാളുകള്‍ കേരളത്തിലുണ്ട്. മരണസംഖ്യ വളരെ കുറവാണ്. എല്ലാവരും ...

'3500 ഓളം കുറ്റവാളികളിൽ നിന്നാണ് ആര്യനെ ഞാൻ ...

'3500 ഓളം കുറ്റവാളികളിൽ നിന്നാണ് ആര്യനെ ഞാൻ രക്ഷപ്പെടുത്തിയത്': വെളിപ്പെടുത്തി നടന്‍ അജാസ് ഖാന്‍
2021 ലായിരുന്നു സംഭവം.

കാലാവസ്ഥയിൽ മാറ്റം; ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത, ...

കാലാവസ്ഥയിൽ മാറ്റം; ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത, രണ്ട് ജില്ലകളിൽ യെല്ലോ അലർട്ട്
ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്

പ്രായമായ സ്ത്രീകളെ വരെ ബെഡ്‌റൂമിൽ കയറ്റി വാതിലടക്കും, ...

പ്രായമായ സ്ത്രീകളെ വരെ ബെഡ്‌റൂമിൽ കയറ്റി വാതിലടക്കും, ചോദിച്ചാൽ അമ്മയെ പോലെ എന്ന് പറയും: ബാലയ്‌ക്കെതിരെ എലിസബത്ത് ഉദയൻ
നടൻ ബാലയ്‌ക്കെതിരെ വീണ്ടും ആരോപണങ്ങളുമായി മുൻഭാര്യ എലിസബത്ത് ഉദയൻ. തന്നെ വിവാഹം ...

കരളില്‍ നീര്‍ക്കെട്ടുണ്ടാക്കുന്ന എബിസി ജ്യൂസ്; അമിതമായി ...

കരളില്‍ നീര്‍ക്കെട്ടുണ്ടാക്കുന്ന എബിസി ജ്യൂസ്; അമിതമായി കുടിക്കരുത്
ആപ്പിള്‍, ബീറ്റ്റൂട്ട്, കാരറ്റ് എന്നിവയടങ്ങിയ ജ്യൂസിനെയാണ് എബിസി ജ്യൂസ്

സംസ്ഥാനത്ത് ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യത; ഈ ...

സംസ്ഥാനത്ത് ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യത; ഈ ജില്ലകളില്‍ യെല്ലോ അലര്‍ട്ട്
സംസ്ഥാനത്ത് ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ കേന്ദ്രം. വിവിധ ...

സ്റ്റാർലൈനർ ബഹിരാകാശ വാഹനത്തിൽ ഇനിയും ഞങ്ങൾ പറക്കും: സുനിത ...

സ്റ്റാർലൈനർ ബഹിരാകാശ വാഹനത്തിൽ ഇനിയും ഞങ്ങൾ പറക്കും: സുനിത വില്യംസ്, വിൽമോർ
ബഹിരാകാശനിലയത്തില്‍ തുടരേണ്ടി വന്ന സമയത്ത് അസ്ഥിക്കും മസിലുകള്‍ക്കും ...

ബഹിരാകാശത്തു നിന്ന് കാണുന്ന ഹിമാലയവും മുംബൈയും മനോഹരമെന്ന് ...

ബഹിരാകാശത്തു നിന്ന് കാണുന്ന ഹിമാലയവും മുംബൈയും മനോഹരമെന്ന് സുനിത വില്യംസ്; ഇന്ത്യ അകലെയുള്ള ഒരു വീടുപോലെ
ബഹിരാകാശത്തു നിന്ന് കാണുന്ന ഹിമാലയവും മുംബൈയും മനോഹരമെന്ന് സുനിത വില്യംസ്. ...

പാലായില്‍ ആറു വയസ്സുകാരി കുഴഞ്ഞുവീണു മരിച്ചു

പാലായില്‍ ആറു വയസ്സുകാരി കുഴഞ്ഞുവീണു മരിച്ചു
പാലായില്‍ ആറു വയസ്സുകാരി കുഴഞ്ഞുവീണു മരിച്ചു. ഇടപ്പാടി അഞ്ചാനിക്കല്‍ സോണി ജോസഫിന്റെയും ...

എമ്പുരാനില്‍ വരുന്നത് വലിയ മാറ്റങ്ങള്‍; നന്ദി കാര്‍ഡില്‍ ...

എമ്പുരാനില്‍ വരുന്നത് വലിയ മാറ്റങ്ങള്‍; നന്ദി കാര്‍ഡില്‍ നിന്ന് സുരേഷ് ഗോപിയെ ഒഴിവാക്കി
എമ്പുരാനില്‍ വരുന്നത് വലിയ മാറ്റങ്ങള്‍. റീ എഡിറ്റിംഗില്‍ 24 വെട്ടുകളാണ് എമ്പുരാന് ...