തിരുവനന്തപുരം|
VISHNU N L|
Last Modified ഞായര്‍, 17 മെയ് 2015 (14:37 IST)
കേരളത്തിൽ രണ്ടുദിവസം കൂടി കനത്ത മഴയ്ക്കു സാധ്യത. കടൽക്ഷോഭത്തിനും ശക്തമായ കാറ്റിനും സാധ്യതയുള്ളതിനാൽ മൽസ്യത്തൊഴിലാളികളും സഞ്ചാരികളും ജാഗ്രത പുലർത്തണമെന്ന് മുന്നറിയിപ്പ്. തെക്കൻ കേരളത്തിൽ ഇന്നലെ തുടങ്ങിയ
മഴ ഇപ്പോഴും ശക്തമായി തുടരുകയാണ്.
തിരുവനന്തപുരം നഗരത്തിലെ വെള്ളക്കെട്ട് ഇതുവരെയും ഒഴിഞ്ഞിട്ടില്ല. ഗതാഗതതടസം തുടരുകയാണ്. ചീഫ് സെക്രട്ടറി ജിജി തോംസൺ, കലക്ടർ ബിജു പ്രഭാകർ എന്നിവരുടെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥസംഘം കിഴക്കേകോട്ടയിൽ വെള്ളക്കെട്ട് ഒഴിവാക്കാനുള്ള ശ്രമങ്ങൾക്ക് നേതൃത്വം നൽകുന്നുണ്ട്.