പട്ടികയില്‍ ജഗദീഷും സിദ്ദിഖും; ഗണേഷിനെ വീഴ്‌ത്താന്‍ സിനിമാക്കാരന്‍ മതിയെന്ന് വിലയിരുത്തല്‍

ടിപി ശ്രീനിവാസന്റെ പേര് സാധ്യതാ പട്ടികയിൽ ഇല്ല

 നിയമസഭാ തെരഞ്ഞെടുപ്പ് , ജഗദീഷ് സിദ്ദിഖ് , ഗണേഷ് , ഉമ്മന്‍ചാണ്ടി
തിരുവനന്തപുരം| jibin| Last Modified ചൊവ്വ, 8 മാര്‍ച്ച് 2016 (15:03 IST)
നിയമസഭാ തെരഞ്ഞെടുപ്പിനുള്ള കോൺഗ്രസ് സ്ഥാനാർഥികളുടെ പ്രാഥമിക സാധ്യതാ പട്ടികയിൽ നടൻ‌ ജഗദീഷും സിദ്ദിഖും ഇടം നേടി. പത്തനാപുരത്ത് ജഗദീഷിന്റെ പേരും അരൂരിൽ സിദ്ദിഖിന്റെ പേരും പട്ടികയിലുണ്ട്. അതേസമയം, ടിപി ശ്രീനിവാസന്റെ പേര് സാധ്യതാ പട്ടികയിൽ ഇല്ല.

മുഖ്യമന്ത്രി ഉമ്മൻചാണ്ടി, കെപിസിസി പ്രഡിഡന്റ് വിഎം സുധീരൻ, മന്ത്രി രമേശ് ചെന്നിത്തല എന്നിവർ ചേർന്നാണ് പട്ടികയ്ക്ക് അന്തിമരൂപം നൽകിയത്. നേമത്ത് മത്സരിക്കാന്‍ കോണ്‍ഗ്രസ് കണ്ടെത്തിയ ടിപി ശ്രീനിവാസന്റെ പേര് പട്ടികയില്‍ ഉള്‍പ്പെടുത്തിയില്ല. ശക്തമായ രാഷ്‌ട്രീയ മത്സരം നടക്കുന്നതിനാല്‍ കരുത്തനായ സ്ഥാനാര്‍ഥി വേണമെന്നതിനാലാണ് അദ്ദേഹത്തെ ഒഴിവാക്കിയതെന്നാണ് റിപ്പോര്‍ട്ട്.

സിപിഎമ്മിലെ സിറ്റിംഗ് എംഎല്‍എ എഎം ആരിഫിനെതിരെ സിദ്ദിഖിനെ മത്സരിപ്പിച്ച് മണ്ഡലം പിടിക്കാമെന്നാണ് കോണ്‍ഗ്രസ് വിലയിരുത്തല്‍. യുഡിഎഫ് വിട്ട് എല്‍ഡിഎഫിലെത്തിയ ഗണേഷിനെതിരെ സിനിമാ രംഗത്തുള്ള ജഗദീഷിനെ മത്സരിപ്പിച്ച് വിജയിക്കാമെന്നാണ് കോണ്‍ഗ്രസ് തന്ത്രം. കേരളാ കോണ്‍ഗ്രസിന്റെ (ബി) പിന്തുണയ്‌ക്ക് പിന്നാലെ ഇടതിന്റെ പിന്തുണയും ഗണേഷിനുള്ളതിനാല്‍ മണ്ഡലത്തില്‍ ശക്തമായ പോരാട്ടമുണ്ടാകുമെന്നാണ് വിലയിരുത്തല്‍. ഈ സാഹചര്യത്തിലാണ് സിനിമയില്‍ തന്നെയുള്ള ജഗദീഷിന് നറുക്ക് വീണത്. വനിതകള്‍ക്കും യുവാക്കള്‍ക്കും പ്രതിനിധ്യമുള്ള പട്ടികയാണ് തയാറാക്കിയതെന്നാണ് സൂചന.

യുഡിഎഫ് സീറ്റ് വിഭജനം 11, 12 തീയതികളിലായി പൂർത്തിയാക്കാനും ധാരണയായിട്ടുണ്ട്. ഹൈക്കമാൻഡിന്റെ ഭേദഗതികൾ കൂടി വച്ചുള്ള ചർച്ചയായിരിക്കും 23നു തിരഞ്ഞെടുപ്പു സമിതി നടത്തുക.


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :