താമര തണ്ടൊടിക്കും, രണ്ടില വാടും; തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി കനയ്യ കേരളത്തിലെത്തും!

കേരളത്തിലും പശ്ചിബംഗാളിലും കനയ്യയെ പ്രചാരണത്തിനായി എത്തിക്കുമെന്ന് ഇടത് നേതൃത്വം വ്യക്തമാക്കിയതായിട്ടാണ് റിപ്പോര്‍ട്ട്

  കനയ്യ കുമാര്‍ , ജെഎന്‍യു , സിതാറാം യെച്ചുരി , നിയമസഭാ തെരഞ്ഞെടുപ്പ്
ന്യൂഡല്‍ഹി| jibin| Last Updated: ശനി, 5 മാര്‍ച്ച് 2016 (08:15 IST)
നിയമസഭാ തെരഞ്ഞെടുപ്പില്‍ ഇടതുപക്ഷത്തിനായി പ്രചാരണത്തിന് ഇറങ്ങുമെന്ന് ജവഹര്‍ലാല്‍ നെഹ്‌റു സര്‍വകലാശാലാ (ജെഎന്‍യു) വിദ്യാര്‍ഥി യൂണിയന്‍ പ്രസിഡന്റ് കനയ്യ കുമാര്‍. കേരളത്തിലും പശ്ചിബംഗാളിലും കനയ്യയെ പ്രചാരണത്തിനായി എത്തിക്കുമെന്ന് ഇടത് നേതൃത്വം വ്യക്തമാക്കിയതായിട്ടാണ് റിപ്പോര്‍ട്ട്.

കേരളത്തെ കൂടാതെ, അസം, വെസ്റ്റ് ബംഗാള്‍, തമിഴ്നാട് എന്നീ സംസ്ഥാനങ്ങളിലും കേന്ദ്രഭരണപ്രദേശമായ പുതുച്ചേരിയിലുമാണ് നിയമസഭ തെരഞ്ഞെടുപ്പ് നടക്കുന്നത്. ഒറ്റഘട്ടമായിട്ടാണ് കേരളത്തില്‍ തെരഞ്ഞെടുപ്പ്. മെയ് 16നാണ് തെരഞ്ഞെടുപ്പ്. തെരഞ്ഞെടുപ്പ് വിജ്‌ഞാപനം ഏപ്രില്‍ 22ന് പുറപ്പെടുവിക്കും. അന്നുമുതല്‍ ഏപ്രില്‍ 29 വരെ നാമനിര്‍ദ്ദേശപത്രികകള്‍ സമര്‍പ്പിക്കാം. ഏപ്രില്‍ 30നാണ് നാമനിര്‍ദ്ദേശ പത്രികകളുടെ സൂക്ഷ്‌മപരിശോധന. പത്രിക പിന്‍വലിക്കാനുള്ള അവസാനതിയതി മെയ് രണ്ടിനാണ്. മെയ് 16ന് വോട്ടെടുപ്പും 19ന് വോട്ടെണ്ണലും നടക്കും.

കനയ്യയെ അഭിവാദം ചെയ്ത് സിപിഎം ജനറല്‍ സെക്രട്ടറി സിതാറാം യെച്ചുരി രംഗത്തെത്തിയിരുന്നു. ലാല്‍സലാം സഖാവെ എന്നാണ് യെച്ചുരി കനയ്യയെ വിളിച്ചത്. നിങ്ങള്‍ ആവശ്യപ്പെടുന്ന സ്വാതന്ത്ര്യം താങ്കളെ പീഡിപ്പിച്ചവരുടെ കയ്യില്‍ തന്നെയാണെന്നും യെച്ചുരി പറഞ്ഞു.




അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :