സിആര്‍ രവിചന്ദ്രന്‍|
Last Modified തിങ്കള്‍, 22 ഓഗസ്റ്റ് 2022 (13:42 IST)
പോര്‍ട്ടബിലിറ്റി സംവിധാനം ഒഴിവാക്കിയ സാഹചര്യത്തില്‍ 18 ലക്ഷത്തോളം റേഷന്‍ കാര്‍ഡ് ഉടമകള്‍ക്ക് ഓണക്കിറ്റ് നഷ്ടമായേക്കും. സൗജന്യ കിറ്റ് കിട്ടുവാന്‍ പോര്‍ട്ടബിലിറ്റി സംവിധാനം ഒഴിവാക്കിയതോടെ സ്വന്തം റേഷന്‍ കടയില്‍ പോയാല്‍ മാത്രമേ കിറ്റ് ലഭിക്കുകയുള്ളൂ. ഇതര ജില്ലകളില്‍ താല്‍ക്കാലികമായി താമസിക്കുന്നവരോ ജോലി ചെയ്യുന്നവരും ഇനി സ്വന്തം റേഷന്‍ കടയില്‍ പോയാല്‍ മാത്രമേ കിറ്റ് കിട്ടുകയുള്ളൂ. മുന്‍പ് പോര്‍ട്ടബിലിറ്റി സംവിധാനം ഉപയോഗിച്ചാണ് ഇവര്‍ കിറ്റ് വാങ്ങിയിരുന്നത്.
റേഷന്‍ കാര്‍ഡ് രജിസ്റ്റര്‍ ചെയ്തിട്ടുള്ള കടയില്‍ നിന്നല്ലാതെ സംസ്ഥാനത്തെ മറ്റൊരു കടയില്‍ നിന്നും സാധനം വാങ്ങാന്‍ അനുവദിക്കുന്ന സംവിധാനമാണ് പോര്‍ട്ടബിലിറ്റി സംവിധാനം. ആകെയുള്ള റേഷന്‍ കാര്‍ഡ് ഉടമകളില്‍ 20% ത്തോളം പേര്‍ പോര്‍ട്ടബിലിറ്റി സംവിധാനം വഴിയാണ് ഓണക്കിറ്റ് മുന്‍പ് കൈപ്പറ്റിയിരുന്നത്. 18 ലക്ഷത്തോളം പേരാണ് ഈ സംവിധാനം ഉപയോഗിച്ചിട്ടുള്ളത്.